ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനം

കേരളത്തിലെ നെറ്റ് വര്‍ക്ക് ആശുപത്രികള്‍ വര്‍ധിപ്പിക്കാനൊരുങ്ങി സ്റ്റാര്‍ ഹെല്‍ത്ത്

കോട്ടയം: കേരളത്തില്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസക്കാലത്ത് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 314 കോടി രൂപയുടെ ക്ലെയിമുകള്‍ കാഷ്‌ലെസ് ആയി പരിഹരിച്ചു.

ആകെ 349 കോടി രൂപയുടെ ക്ലെയിമുകള്‍ ആയിരുന്നു ഇക്കാലയളവില്‍ തീര്‍പ്പാക്കിയത്. ഇവയില്‍ 312 കോടി രൂപയുടെ ക്ലെയിമുകളും നെറ്റ് വര്‍ക്ക് ആശുപത്രികളിലൂടെ ആയിരുന്നു.

കാഷ്‌ലെസ് ക്ലെയിമുകള്‍ രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കിയതായി സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് ചീഫ് ക്ലെയിംസ് ഓഫിസര്‍ സനത് കുമാര്‍ കെ പറഞ്ഞു.

ഇപ്പോഴുള്ള 768 എംപാനല്‍ഡ് ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്നും സനത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

മികച്ച സേവനം പ്രദാനം ചെയ്യാന്‍ സംസ്ഥാനത്തിന്റെ പ്രധാന മേഖലകളിലായി 60 ശാഖാ ഓഫിസുകളാണു സ്റ്റാർ ഹെൽത്തിനുള്ളതെന്ന് അദ്ദേഹം കൂട്ടിചേർത്തു. 43,700 ഏജന്റുമാരുടെ ശൃംഖലയും ഉപഭോക്താക്കള്‍ക്കു സേവനം നല്‍കാനായുണ്ട്.

പോളിസി വാങ്ങുന്നതു മുതല്‍ ക്ലെയിം സെറ്റില്‍മെന്റു വരെയുള്ള കാര്യങ്ങളില്‍ അവര്‍ സഹായം നല്‍കുമെന്ന് സനത് അറിയിച്ചു.

X
Top