കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയില്‍മൂല്യവര്‍ധിത ഉല്‍പ്പന്ന കയറ്റുമതി: കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കുംവീട് വാങ്ങുന്നവര്‍ക്കും ഭവന വായ്പയെടുത്തവര്‍ക്കും ബജറ്റിൽ പ്രതീക്ഷയേറെസേവനമേഖലയില്‍ വളര്‍ച്ച ശക്തമെന്ന് റിപ്പോര്‍ട്ട്സ്‌റ്റീല്‍ കമ്പനികള്‍ക്കായി പുതിയ ഉത്പാദന പാക്കേജ് ഒരുങ്ങുന്നു

അന്‍റാര്‍ട്ടിക്കയിലും സ്റ്റാര്‍ലിങ്ക്

അന്‍റാര്‍ട്ടിക്ക: ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖല അന്‍റാര്‍ട്ടിക്കയിലും എത്തി. ആല്‍പ്സ് പര്‍വതനിരകളില്‍ പോലുമെത്തിയ സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ഇപ്പോള്‍ ഭൂമിയിലെ തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്‍റാര്‍ട്ടിക്കയിലും ലഭ്യമാണ്. ഭൂമിയുടെ തെക്കേ അറ്റത്തുള്ള അന്‍റാര്‍ട്ടിക്കയില്‍ പരിമിതമായ കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ അതിനെയെല്ലാം മറികടന്നിരിക്കുകയാണ് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്‌സ് ബഹിരാകാശ കമ്പനി സ്ഥാപിച്ച സ്റ്റാര്‍ലിങ്ക്.
അന്‍റാര്‍ട്ടിക്കയിലെത്തിയ സഞ്ചാരികളിലൊരാള്‍ തണുത്തുറഞ്ഞ ഭൂഖണ്ഡത്തിലെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് വേഗതയുടെ വിവരം എക്‌സില്‍ പങ്കുവെച്ചു.173 എംബിപിഎസ് വേഗവും 92 ലാറ്റെന്‍സിയുമാണ് സ്പീഡ് ടെസ്റ്റില്‍ തെളിഞ്ഞതെന്നാണ് സ്ക്രീന്‍ഷോട്ടില്‍ നിന്ന് വ്യക്തമാകുന്നത്. തുടർന്ന് സ്പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിന്‍റെ പ്രതികരണവും വന്നു. 8കെ ദൃശ്യമികവോടെ തത്സമയ കായിക വീഡിയോകള്‍ കണ്ട് ആസ്വദിക്കൂ എന്നാണ് മസ്‌ക് പറഞ്ഞത്.
പതിനായിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ഭൂമിയില്‍ നേരിട്ട് ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് തുടങ്ങിയ പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. 2019ലായിരുന്നു ആദ്യ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റിന്‍റെ വിക്ഷേപണം. 7,000ത്തോളം ചെറിയ ഉപഗ്രഹങ്ങള്‍ ഈ നെറ്റ്‌വര്‍ക്കിന്‍റെ ഭാഗമായിക്കഴിഞ്ഞു. 2024 സെപ്റ്റംബര്‍ മാസത്തോടെ 40 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ സ്റ്റാര്‍ലിങ്കിന് ലഭിച്ചു എന്നാണ് കമ്പനി നൽകുന്ന വിവരം.

X
Top