ന്യൂഡല്‍ഹി: എസ് യു വി മാര്‍ക്കറ്റിലേയ്ക്ക് പുതിയൊരു മത്സരാര്‍ത്ഥിയെ എത്തിച്ചിരിക്കയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. നെക്‌സാ ഫാമിലിയില്‍ നിന്നുള്ള ഗ്രാന്റ് വിറ്റാര വിപണികളിലെത്തി. എന്നാല്‍ ഓഹരി വിലയെ സ്വാധീനിക്കാന്‍ പുതിയ ലോഞ്ചിനായില്ല.
0.71 ശതമാനം താഴ്ന്ന് 8772.40 ത്തിലാണ് നിലവില്‍ മാരുതി സ്‌റ്റോക്കുള്ളത്. പുതിയ ലോഞ്ചിന്റെ പശ്ചാത്തലത്തില്‍ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അനുമാനം ചുവടെ:
നൊമൂറ
8970 രൂപ ലക്ഷ്യവില നിശ്ചയിച്ച് ന്യൂട്രല്‍ റേറ്റിംഗാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. ഗ്രാന്റ് വിറ്റാര ഹൈബ്രിഡ് പ്രമീയം വിലയിലാണുള്ളതെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. എന്നാല്‍ വിപണി ഉയരുന്നതിനനുസരിച്ച് ഓഹരിവില ഉയര്‍ന്നേക്കാം.
മോര്‍ഗന്‍സ്റ്റാന്‍ലി
9839 രൂപ ലക്ഷ്യവില നിശ്ചയിച്ച് ബ്രോക്കറേജ് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുന്നു. പ്രതീക്ഷയ്‌ക്കൊത്ത രീതിയിലാണ് ഗ്രാന്റ് വിറ്റാരയുടെ വിലയെന്ന് ബ്രോക്കറേജ് പറഞ്ഞു. മികച്ച ഓര്‍ഡറുകളാണുള്ളതെന്നും മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിക്കുമെന്നും അവര്‍ വിലയിരുത്തി. ഓഹരി വില ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു.
സിഎല്‍എസ്എ
7374 രൂപ ലക്ഷ്യവിലയില്‍ ഓഹരി വില്‍ക്കാനാണ് നിര്‍ദ്ദേശം. ടയോട്ട ഹൈറൈഡറിനേക്കാള്‍ വിലക്കൂടുതലാണ് ഗ്രാന്റ് വിറ്റാരയ്‌ക്കെന്ന് ബ്രോക്കറേജ് പറയുന്നു. അതുകൊണ്ടുതന്നെ വിപണി വിഹിതം കുറയും.