ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സ്‌റ്റാർട്ടപ്പ് ഫണ്ടിംഗിൽ കുറവ്

കൊച്ചി: ആഗോള സമ്പദ്‌പ്രതിസന്ധി നിക്ഷേപകലോകത്തെയും ഉലച്ചതോടെ സ്‌റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗും 2022ൽ കുത്തനെ കുറഞ്ഞു. ഇതോടെ കഴിഞ്ഞവർഷം പുതിയ യുണീകോൺ കമ്പനികളുടെ എണ്ണം 2021ലേതിനേക്കാൾ പാതിയുമായി.

100 കോടി ഡോളറിനുമേൽ നിക്ഷേപകമൂല്യമുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ സ്ഥാപനങ്ങളെയാണ് യുണീകോണുകൾ എന്ന് വിശേഷിപ്പിക്കുന്നത്.

2021ൽ 46 യുണീകോണുകൾ ഇന്ത്യയിൽ പിറന്നിരുന്നു. 2022ൽ ഇത് 51 ശതമാനം കുറഞ്ഞ് 22 ആയി. 2022ന്റെ രണ്ടാംപാതിയിൽ പിറന്നത് വെറും നാല് യുണീകോണുകളാണ്.

ഒക്‌ടോബർ-ഡിസംബർപാദത്തിൽ ഒറ്റ പുതിയ യുണീകോൺ പോലും ഉണ്ടായില്ല. 2022 ഏപ്രിൽ മറ്റ് മാസങ്ങളെ അപേക്ഷിച്ച് വേറിട്ടുനിന്നുവെന്ന കൗതുകവുമുണ്ട്. ഏപ്രിലിൽ ഏഴ് ദിവസത്തിനെ പിറന്നത് 6 പുത്തൻ യുണീകോണുകളാണ്.

മൂല്യത്തിൽ മുന്നേറ്റം

പുതിയ യുണീകോണുകളുടെ എണ്ണം പാതിയായെങ്കിലും മൊത്തം യുണീകോണുകളുടെ മൂല്യം 2021നേക്കാൾ 16 ശതമാനം ഉയർന്ന് 1,880 കോടി ഡോളറായി.

പ്രാഥമിക നിക്ഷേപറൗണ്ടായ സീരീസ്-എ മുതൽ യുണീകോൺ റൗണ്ടുവരെ എത്താൻ ഇന്ത്യൻ സ്‌റ്റാർട്ടപ്പ് ശരാശരി എടുക്കുന്നത് 5.1 വർഷമാണ്. ആഗോള ശരാശരി 4.4 വർഷമാണ്.

 2022ലെ പ്രധാന യുണീകോണുകൾ: ഫ്രാക്‌ടൽ, ലീഡ് സ്കൂൾ, എലാസ്‌റ്റിക് റൺ, ലിവ്‌സ്‌പേസ്, കൊമേഴ്‌സ് ഐ.ക്യു., എക്‌സ്‌പ്രസ് ബീസ്, ഓപ്പൺ.

X
Top