
തിരുവനന്തപുരം: എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ടെക്‌നോളജി ആൻഡ് കമ്മ്യൂണിറ്റി ഹബുകൾ ഒരുക്കി സ്റ്റാർട്ടപ്പ് മേഖലയിൽ കുതിപ്പിനൊരുങ്ങി കേരളം.
941 ഗ്രാമപ്പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലുമായി 1064 കേന്ദ്രങ്ങളിലാണ് ടാൽറോപ്പ് ഹബുകൾ ഒരുങ്ങുന്നത്.
തിരുവനന്തപുരം വാമനപുരത്തെ കല്ലറയിലെ ടാൽറോപ്പിന്റെ ഹബിന്റെ ഉദ്ഘാടനം ഡി. കെ മുരളി എം.എൽ.എ നിർവഹിച്ചു. പെരിങ്ങമ്മലയിലും മറ്റൊരു ഹബ് പ്രവർത്തിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ നൂറ് ഹബുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
മൂന്നു വർഷത്തിനുള്ളിൽ 1064 ഹബുകളും കേരളത്തിൽ നിലവിൽ വരുമെന്ന് ടാൽറോപ്പ് കോ ഫൗണ്ടറും സി.ഇ.ഒയുമായ സഫീർ നജുമുദ്ദീൻ പറഞ്ഞു.
അമേരിക്കയിലെ സിലിക്കൺ വാലിയിലെ പോലെ ഗൂഗിളും മെറ്റയും ടെസ്‌ലയും ആപ്പിളും പോലുള്ള സ്ഥാപനങ്ങളെ സൃഷ്ടിക്കുന്നക്രിയേറ്റർമാരുടെ താഴ് വരയായി കേരളത്തെ മാറ്റിയെടുക്കാനാണ് ടാൽറോപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ടെക്‌നോളജിയുടെയും സ്റ്റാർട്ടപ്പിന്റെയും ഹബുകളൊരുങ്ങുന്നത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘വർക്ക് നിയർ ഹോം’ പ്രൊജക്ടിന്റെ പ്രായോഗിക സാക്ഷാത്കാരം കൂടിയാണ് ടാൽറോപിന്റെ ഓരോ ഹബുകളും.
ഹബുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും 1300 മുതൽ 2000 ചതുരശ്രയടി വിസ്തൃതിയുള്ള സംവിധാനം ഉപയോഗിച്ച് മികച്ച വരുമാനം നേടുന്നതിന് ആഗ്രഹിക്കുന്ന കെട്ടിട ഉടമകൾ 858999835, 9778945769 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.