കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് 33 ശതമാനം കുറഞ്ഞ് 24 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡല്‍ഹി: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 33% കുറഞ്ഞ് 24 ബില്യണ്‍ ഡോളറിലെത്തി. അതേസമയം 2019, 2020 വര്‍ഷങ്ങളിലേതിന്റെ ഇരട്ടിയാണ് കഴിഞ്ഞവര്‍ഷം ലഭ്യമായത്. പിഡബ്യുസി ഇന്ത്യ പുറത്തുവിട്ട ‘സ്റ്റാര്‍ട്ടപ്പ് ട്രാക്കര്‍- 22’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്.

മാന്ദ്യത്തിനിടയിലും ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. 2019-ല്‍ 13.2 ബില്യണ്‍ ഡോളറും 2020-ല്‍ 10.9 ബില്യണ്‍ ഡോളറും 2021-ല്‍ 35.2 ബില്യണ്‍ ഡോളറുമാണ് ഫണ്ടിംഗിനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമായത്.

2021, 2022 വര്‍ഷങ്ങളിലെ മൊത്തം ഫണ്ടിംഗിന്റെ 60-62% പ്രാരംഭ ഘട്ട ഡീലുകളാണെന്നും ഒരു ഡീലിന്റെ ശരാശരി ടിക്കറ്റ് വലുപ്പം 4 മില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, പ്രാരംഭ ഘട്ട ഡീലുകള്‍ 2022 ലെ മൊത്തം ഫണ്ടിംഗിന്റെ ഏകദേശം 12% സംഭാവന ചെയ്തു. 2021 ല്‍ ഇത്ഏകദേശം 7% ആയിരുന്നു. വളര്‍ച്ചാഘട്ട,അവസാന ഘട്ട ഫണ്ടിംഗ് ഡീലുകള്‍ 2022 ലെ ഫണ്ടിംഗ് പ്രവര്‍ത്തനത്തിന്റെ 88% ആണ്. മൊത്തം ഡീലുകളുടെ എണ്ണത്തിന്റെ 38% ആണ് അവസാന ഘട്ട ഡീലുകള്‍.

റിപ്പോര്‍ട്ട് അനുസരിച്ച്, വളര്‍ച്ചാ ഘട്ട ഡീലുകളിലെ ശരാശരി ടിക്കറ്റ് വലുപ്പം 43 മില്യണ്‍ ഡോളറും അവസാന ഘട്ട ഡീല്‍ 2022 ല്‍ 94 മില്യണ്‍ ഡോളറുമാണ്.

X
Top