Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്: നൂതന പരിഹാരവുമായി സ്റ്റാര്‍ട്ടപ്പ്

ന്യൂഡല്‍ഹി: ഓര്‍ഗനൈസേഷനുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. വര്‍ക്ക് ഫ്രം ഹോം സജ്ജീകരണങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ മാറുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. കൊഴിഞ്ഞ്‌പോക്ക് പ്രശ്‌നം പരിഹരിക്കാന്‍ നൂതനവും പുതിയതുമായ രീതികളാണ് കമ്പനികള്‍ പരീക്ഷിക്കുന്നത്.

ഇത്തരത്തിലൊരു പരിഹാരവുമായി ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് രംഗത്തെത്തി. അജ്ഞാത സന്ദേശം വഴി കമ്പനിയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് എച്ച്ആര്‍ടെക് സാസ് സ്റ്റാര്‍ട്ടപ്പ് ഒരുക്കിയത്.

ഫീഡ് ബാക്ക് ഉപയോഗിച്ച് മൊത്തത്തിലുള്ള സാംസ്‌കാരിക ആരോഗ്യം, നെഗറ്റീവ് വശങ്ങള്‍,കൊഴിഞ്ഞുപോക്ക് പ്രവചനം എന്നീ മൂന്ന് പ്രധാന സൂചികകള്‍ കണക്കാക്കും. ഇതിനായി നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് (എന്‍എല്‍പി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവ ഉപയോഗപ്പെടുത്തുന്നു.

കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം കോര്‍പ്പറേറ്റ് സംസ്‌ക്കാരമാണെന്ന് എംഐടി സ്ലോണ്‍ നടത്തിയ ഒരു പഠനം തെളിയിച്ചിരുന്നു. അതുകൊണ്ടുതന്നെ നീക്കം പ്രാധാന്യമര്‍ഹിക്കുന്നു.

X
Top