ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എന്‍വിഡിയയേക്കാൾ 20 ഇരട്ടി വേഗമുള്ള ചിപ്പുമായി സ്റ്റാര്‍ട്ട്അപ്പ്

പ്പൺ എഐയുടെ ചാറ്റ്ജിപിടി ഉൾപ്പടെയുള്ള ജനറേറ്റീവ് എഐ സാങ്കേതിക വിദ്യകളുടെ കഴിവുകളെ വാനോളും പുകഴ്ത്തുമ്പോഴും അവഗണിക്കാൻ കഴിയാത്ത ഒന്നുണ്ട്, ആ കഴിവുകൾക്കായി എഐ മോഡലുകളെ പ്രാപ്തമാക്കുന്നത് എൻവിഡിയയുടെ എച്ച്100, ബി200 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളാണ്.

ശക്തിയേറിയ ഈ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളാണ് എഐ യുഗത്തിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി എൻവിഡിയയെ വളർത്തിയത്.

എന്നാൽ എൻവിഡിയയ്ക്കും നിലവിലുള്ള മറ്റ് ചിപ്പ് നിർമാണ കമ്പനികൾക്കും ഭാവിയിൽ ശക്തമായ വെല്ലുവിളിയുമായാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള എച്ച്ഡ് (Etched) എന്ന സ്റ്റാര്‍ട്ട് അപ്പ് എത്തിയിരിക്കുന്നത്.

ഹാർവാർഡ് സർവകലാശാലയിൽ നിന്നും പുറത്തായ രണ്ട് യുവാക്കൾ ആരംഭിച്ച ഈ സ്റ്റാർട്ട്അപ്പിന്റെ സോഹു (Sohu) എന്ന ആപ്ലിക്കേഷൻ സ്പെസിഫിക് ഇന്റർഗ്രേറ്റഡ് സർക്ക്യൂട്സ് (ASIC) ചിപ്പ് എഎഐ രംഗത്ത് ആകമാനം വിപ്ലവം തീർക്കുമെന്നാണ് പറയപ്പെടുന്നത്.

ചാറ്റ്ജിപിടിയെ പോലുള്ള ട്രാൻസ്ഫോർമർ മോഡലുകളുടെ പ്രവർത്തനത്തിന് എൻവിഡിയയുടെ എച്ച്100 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റിനേക്കാൾ 20 ഇരട്ടി വേഗം സോഹുവിനുണ്ടാകുമെന്നാണ് എച്ച്ഡ് അവകാശപ്പെടുന്നത്.

എൻവിഡിയ എച്ച് 100 ചിപ്പിനേക്കാൾ ശക്തിയേറിയ എൻവിഡിയ ബി200 ജിപിയുവിന്റെ വേഗതയേക്കാൾ 10 ഇരട്ടി വേഗം സോഹുവിനുണ്ടാവും. ചില പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇത് അവകാശപ്പെടുന്നത്.

സാധാരണ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ ഉപയോഗിച്ച് ശക്തിയേറിയ കംപ്യൂട്ടിങ് ജോലികൾ എന്തും ചെയ്യാനാവും. എന്നാൽ ട്രാൻസ്ഫോർമർ എഐ മോഡലുകൾക്ക് വേണ്ടി പ്രത്യേകം ചിപ്പുകൾ നിർമിക്കാനാണ് എച്ച്ഡ് ലക്ഷ്യമിടുന്നത്.

അതായത് ചാറ്റ്ജിപിടി, സോറ, ജെമിനി പോലുള്ള മോഡലുകളിൽ ഓരോന്നിനും വേണ്ടി പ്രത്യേകം ചിപ്പുകൾ ആയിരിക്കും. ഒരു ചിപ്പിൽ ഒരു എഐ മോഡൽ എന്ന ആശയമാണ് കമ്പനി നടപ്പാക്കുന്നത്. ഇത് ചിപ്പിന്റെ ശക്തി വർധിപ്പിക്കും.

നിലവിലുള്ള വേഗമേറിയ ജിപിയുവിന് സാധിക്കാത്ത എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനുള്ള സാധ്യതയും ഇത് തുറക്കും.

ഈ ചിപ്പ് വികസിപ്പിക്കുന്നതിനായി 12 കോടി യുഎസ് ഡോളർ ഫണ്ട് എച്ച്ഡ് സമാഹരിച്ചിട്ടുണ്ട്. ഈ ചിപ്പ് എപ്പോൾ ഉപയോഗത്തിൽ വരുമെന്ന് ഇപ്പോൾ പറയാനാവില്ല.

ഇതിനകം പലരും സോഹു ചിപ്പ് മുൻകൂർ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുവഴി കോടിക്കണക്കിന് ഡോളർ ലഭിച്ചിട്ടുണ്ടെന്നും എച്ച്ഡ് അവകാശപ്പെടുന്നു.

ചിപ്പിന്റെ നിർമാണത്തിനായി ടിഎസ്എംസിയുമായും കമ്പനി കരാറിലേർപ്പെട്ടിട്ടുണ്ട്.

X
Top