ന്യൂഡല്‍ഹി: 2023 ന്റെ ആദ്യമൂന്ന് മാസത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിച്ചത് താരതമ്യേന കുറവ് നിക്ഷേപം. ‘ട്രാക്‌സ് ജിയോ ത്രൈമാസ റിപ്പോര്‍ട്ട്: ഇന്ത്യ ടെക് – ഒന്നാം പാദം 2023’ പഠനത്തിലാണ് ഇക്കാര്യമുള്ളത്. നടപ്പ് വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2.8 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത്.
2022 വര്‍ഷത്തിലെ സമാന കാലയളവിനെ അപേക്ഷിച്ച് 75 ശതമാനം കുറവ്. 2022 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 11.9 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരുന്നു. 2022 നെ അപേക്ഷിച്ച് അവസാന ഘട്ട ഫണ്ടിംഗ് 79 ശതമാനവും ആദ്യഘട്ട ഫണ്ടിംഗ് 68 ശതമാനവും കുറഞ്ഞു.
ഫോണ്‍പേ, ലെന്‍സ്‌കാര്‍ട്ട്, മിന്തിഫൈ, ഇന്‍ഷുറന്‍സ് ഡെഖോ, ഫ്രെഷ് ടു ഹോം ഫുഡ്‌സ്, ടിഐ ക്ലീന്‍ മൊബിലിറ്റി, ക്രെഡിറ്റ് ബീ എന്നിവയുള്‍പ്പെടെ ഒമ്പത് ബിസിനസുകള്‍ സമാഹരിച്ച പണം പഠനം എടുത്തുകാട്ടുന്നു. ഫോണ്‍പേ നിരവധി സീരീസ് ഡി റൗണ്ടുകളിലായി മൊത്തം 650 മില്യണ്‍ ഡോളര്‍ സമാഹരിച്ചപ്പോള്‍
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (എഡിഐഎ) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ലെന്‍സ്‌കാര്‍ട്ട് 500 മില്യണ്‍ ഡോളറാണ് നേടിയത്.
ഇതോടെ ഇരു സ്റ്റാര്‍ട്ടപ്പുകളുടെയും മൂല്യം യഥാക്രമം 12 ബില്യണ്‍ ഡോളറും 4.5 ബില്യണ്‍ ഡോളറുമായി ഉയര്‍ന്നു. സാമ്പത്തികം, റീട്ടെയ്ല്‍, എന്റര്‍പ്രൈസ് അപ്ലിക്കേഷന്‍സ് എന്നിവയാണ് 2023 ല്‍ കൂടുതല്‍ നിക്ഷേപം നേടിയത്. ഫിന്‍ടെക്ക് മേഖലയ്ക്കുള്ള ധനസഹായം ഡിസംബര്‍ പാദത്തില്‍ നിന്ന് 150 ശതമാനം വര്‍ധിച്ചു.
എങ്കിലും 2022 കലണ്ടര്‍വര്‍ഷം ആദ്യപാദവുമായി താരത്യമപ്പെടുത്തുമ്പോള്‍ അത് 51 ശതമാനം കുറവാണ്. നടപ്പ് വര്‍ഷം ആദ്യപാദത്തില്‍ 2 യൂണികോണുകള്‍ മാത്രമാണ് രൂപപ്പെട്ടത്. എന്നാല്‍ 2022 കലണ്ടര്‍വര്‍ഷം ആദ്യപാദത്തില്‍ 12 യൂണികോണുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.
ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരണം നേടിയ നഗരം ബെംഗളൂരുവായി ഡല്‍ഹിയും മുംബൈയും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വിസി, സിഐഇ ഐഐഐടിഎച്ച്, ഐപിവി, ആക്‌സല്‍, സെക്കോയ ക്യാപിറ്റല്‍, ആള്‍ട്ടേറിയ ക്യാപിറ്റല്‍,
പ്രേംജി ഇന്‍വെസ്റ്റ്, എലിവേഷന്‍, ചിരാറ്റെ വെഞ്ച്വേഴ്‌സ് എന്നിവയാണ് മികച്ച നിക്ഷേപം നടത്തിയത്.
100 എക്‌സ്.വിസി,സിഐഇ III ടിഎച്ച്, ഐപിവി എന്നിവ മികച്ച സീഡ് നിക്ഷേപകരായി.