കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എല്‍ഐസിയുടെ ഓഹരി വിലയില്‍ 10% കുതിപ്പ്

മുംബൈ: ലിസ്റ്റ് ചെയ്തതിനു ശേഷം ഇതാദ്യമായി 10 ശതമാനത്തിലേറെ മുന്നേറ്റം കുറിച്ച് എല്ഐസി. മൊത്തം പ്രിമിയം വരുമാനത്തിലെ വര്ധന ലക്ഷ്യമിട്ട് പുതിയ പോളിസികള് അവതരിപ്പിക്കാന് കമ്പനി ലക്ഷ്യമിടുന്നുവെന്നുള്ള റിപ്പോര്ട്ടുകളാണ് ഓഹരി വിലയിലെ കുതിപ്പിന് പിന്നില്.

രണ്ട് മാസത്തെ ഉയര്ന്ന നിലവാരമായ 680 രൂപയിലെത്തി ഓഹരി വില. സമാനമായ നിക്ഷേപ താത്പര്യം മറ്റ് രണ്ട് പൊതുമേഖല ഇന്ഷുറന്സ് ഓഹരികളിലും പ്രകടമായി. ജനറല് ഇന്ഷുറന്സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരി വില 18 ശതമാനം ഉയര്ന്നു. ന്യു ഇന്ത്യ ഇന്ഷുറന്സ് കമ്പനി 20 ശതമാനമെന്ന അപ്പര് സര്ക്യൂട്ടിലെത്തുകയും ചെയ്തു.

ഡിസംബര് ആദ്യവാരമാണ് എല്ഐസി പുതിയ പദ്ധതി പുറത്തിറക്കുക. കാലാവധിയെത്തും മുമ്പ് പിന്വലിക്കാനും വായ്പയെടുക്കാനും അനുവദിക്കുന്ന പോളിസി നിക്ഷേപകരെ ആകര്ഷിക്കുമെന്നാണ് വിലയിരുത്തല്.

നടപ്പ് സാമ്പത്തിക വര്ഷത്തില് ഇരട്ടയക്ക വളര്ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എല്ഐസി ചെയര്മാന് സിദ്ധാര്ഥ മൊഹന്തി ഈയിടെ നല്കി ഒരു അഭിമുഖത്തില് പറഞ്ഞിരുന്നു.

ആകര്ഷകമായ പദ്ധതികള് പുറത്തിറക്കി ഈ ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2022 മെയ് 17ന് ലിസ്റ്റു ചെയ്തതിനുശേഷം തുടര്ച്ചയായി ഓഹരി താഴേക്കു പോകുകയായിരുന്നു. കഴിഞ്ഞ മാര്ച്ച് 23ന് ഏറ്റവും താഴ്ന്ന നിലവാരമായ 530.05 രൂപയിലെത്തുകയും ചെയ്തു.

ഇഷ്യുവിലയില് നിന്ന് 44 ശതമാനം കിഴിവിലാണ് ഇപ്പോഴും വ്യാപാരം നടക്കുന്നത്.

X
Top