Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

ധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതി

ന്യൂഡൽഹി: ധാതുക്കളിലും അതിന്റ സാന്നിധ്യമുള്ള ഖനന ഭൂമിയിലും കേന്ദ്രം പിരിക്കുന്ന റോയൽറ്റിക്ക് പുറമേ നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതിയുടെ നിർണായക വിധി. 1989-ലെ സുപ്രീംകോടതി വിധി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി. ഒമ്പതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്ന ഭിന്നവിധി എഴുതി.

റോയൽറ്റി നികുതിയല്ലെന്നും 1989-ലെ വിധിയിലെ കണ്ടെത്തൽ തെറ്റാണെന്നുമാണ് നിഗമനമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കുടിശ്ശിക തിരിച്ചുപിടിക്കാൻ വ്യവസ്ഥ ചെയ്യുന്നതു കൊണ്ടുമാത്രം സർക്കാരിന് ഒടുക്കുന്ന പണം നികുതിയായി കണക്കാക്കാൻ കഴിയില്ല.

ഖനനത്തിനോ അനുബന്ധ പ്രവർത്തനങ്ങൾക്കോ സെസ് ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നിഷേധിക്കപ്പെടുന്നില്ലെന്നും ഭൂരിപക്ഷവിധി ചൂണ്ടിക്കാട്ടി.

എന്നാൽ, ഇതിനോട് ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിച്ചു. റോയൽറ്റി നികുതിയാണെന്നും ഖനന അവകാശങ്ങളിൽ നികുതിയോ ഫീസോ ചമത്താൻ സംസ്ഥാനങ്ങൾക്ക് നിയമനിർമാണം നടത്താൻ കഴിയില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

ഒഡിഷ, പശ്ചിമബംഗാൾ, ഝാർഘണ്ഡ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങൾക്ക് വിധി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

X
Top