
മുംബൈ: 2023 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 296.95 കോടി രൂപയുടെ അറ്റ നഷ്ട്ടം രേഖപ്പെടുത്തി സ്റ്റെർലിങ്ങ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 284.63 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ നഷ്ട്ടം.
ഈ മങ്ങിയ പ്രകടനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 2.20 ശതമാനം ഇടിഞ്ഞ് 296.30 രൂപയിലെത്തി. ത്രൈമാസത്തിൽ സ്ഥാപനത്തിന്റെ അറ്റ വിൽപ്പന 78.3 ശതമാനം ഇടിഞ്ഞ് 312.69 കോടി രൂപയായി കുറഞ്ഞു. ഒപ്പം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 283.52 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള നഷ്ടത്തിൽ നിന്ന് രണ്ടാം പാദത്തിൽ കമ്പനി 308.22 കോടിയുടെ നഷ്ടം രേഖപ്പെടുത്തി.
അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 60.6% കുറഞ്ഞ് 682.88 കോടി രൂപയായി. ആസ്തിയുടെ കാര്യത്തിൽ സ്റ്റെർലിങ്ങ് & വിൽസൺ റിന്യൂവബിൾ എനർജിയുടെ സാമ്പത്തിക ആസ്തികൾ 1,064,22 കോടി രൂപയായി വർദ്ധിച്ചു.
ഒരു ആഗോള എൻഡ്-ടു-എൻഡ് റിന്യൂവബിൾ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) സൊല്യൂഷൻ പ്രൊവൈഡറാണ് സ്റ്റെർലിങ്ങ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി. യൂട്ടിലിറ്റി സ്കെയിൽ സോളാർ, ഫ്ലോട്ടിംഗ് സോളാർ, ഹൈബ്രിഡ് & ഊർജ്ജ സംഭരണ സൊല്യൂഷനുകൾക്കായി കമ്പനി ഇപിസി സേവനങ്ങൾ നൽകുന്നു.