
ഡൽഹി: എൻടിപിസിയിൽ നിന്ന് ഏകദേശം 2,200 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി പ്രഖ്യാപിച്ച് സ്റ്റെർലിങ് വിൽസൺ റിന്യൂവബിൾ എനർജി. ഓർഡർ ലഭിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 2.33 ശതമാനം ഉയർന്ന് 287.40 രൂപയിലെത്തി.
1570 മെഗാവാട്ട് ഡിസി ശേഷിയുള്ള ഗുജറാത്ത് ആർഇ പവർ പാർക്കിലെ എൻടിപിസി റിന്യൂവബിൾ എനർജിയുടെ നിർദിഷ്ട സോളാർ പിവി പ്ലാന്റിന്റെ 4 ബ്ലോക്കുകൾ ഉൾപ്പെടുന്ന ബിഒഎസ് പാക്കേജിന്റെ നിർമ്മാണത്തിനായി വിജയിച്ച ലേലക്കാരനായി ഉയർന്ന് വന്നത് സ്റ്റെർലിങ് വിൽസൺ റിന്യൂവബിൾസാണ്. ഈ ലേലത്തിലൂടെയാണ് കമ്പനി ഓർഡർ സ്വന്തമാക്കിയത്.
3 വർഷത്തെ പ്രവർത്തനങ്ങളും പരിപാലനവും (O&M) ഉൾപ്പെടെ ഈ പദ്ധതിയുടെ മൊത്തം മൂല്യം ഏകദേശം 2,200 കോടി രൂപയായിരിക്കും. ഔപചാരികമായ എൽഒഐ, കരാർ ഒപ്പിടൽ എന്നിവ യഥാസമയം നടക്കുമെന്ന് സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി പ്രസ്താവനയിൽ പറഞ്ഞു. ഭൂമിശാസ്ത്രത്തിലുടനീളമുള്ള വൈവിധ്യമാർന്ന സാന്നിധ്യമുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ സോളാർ ഇപിസി കമ്പനികളിൽ ഒന്നാണിത്.