കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

1.5 ബില്യൺ ഡോളറിന്റെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ സ്റ്റെർലിംഗ് & വിൽസൺ സോളാർ

മുംബൈ: 961 MWp ശേഷിയുള്ള സോളാർ പിവി പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി നൈജീരിയൻ സർക്കാരുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ച് സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളാർ ലിമിറ്റഡിന്റെ (SWSL) യുഎസ് ഉപസ്ഥാപനമായ സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളാർ സൊല്യൂഷൻസ് (SWSS). ഈ സോളാർ പിവി പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം വേണ്ടി വരും.

ധാരണാപത്രം പ്രകാരം കമ്പനിയുടെ സണ്‍ ആഫ്രിക്കയുമായുള്ള സംയുക്ത സംരംഭമാണ് ഈ പ്രൊജക്ട് നടപ്പിലാക്കുക. 455 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ (BESS) സഹിതം നൈജീരിയയിലെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ ഈ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ഈ പ്രോജക്റ്റുകൾ നൈജീരിയൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ നൈജർ ഡെൽറ്റ പവർ ഹോൾഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതും ആയിരിക്കും. പ്രോജക്‌റ്റുകൾക്കുള്ള ധനസഹായത്തിനായി യുഎസ് എക്‌സിം, ഐഎൻജി, നൈജീരിയ ഗവൺമെന്റ് എന്നിവയുമായി ചർച്ചയിലാണെന്ന് കമ്പനി അറിയിച്ചു.

2015-ൽ സ്റ്റെർലിംഗ് ആൻഡ് വിൽസൺ ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെർലിംഗ് & വിൽസൺ റിന്യൂവബിൾ എനർജി ദക്ഷിണാഫ്രിക്കയിലെ ഡി ആറിൽ 90 MWp എന്ന ആദ്യ അന്താരാഷ്ട്ര പദ്ധതിയുമായി ആഫ്രിക്കൻ വിപണിയിലേക്ക് പ്രവേശിച്ചിരുന്നു. നിലവിൽ ഏഴ് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1 GWp-ന്റെ ശക്തമായ പോർട്ട്‌ഫോളിയോ ഉള്ള ഈ മേഖലയിലെ ഏറ്റവും വലിയ സോളാർ ഇപിസി കമ്പനിയാണിത്.

X
Top