
മുംബൈ: ഗുജറാത്തിൽ 400 കെവിയുടെ ട്രാൻസ്മിഷൻ ലൈൻ കമ്മീഷൻ ചെയ്ത് സ്റ്റെർലൈറ്റ് പവറിന്റെ അനുബന്ധ കമ്പനിയായ മുംബൈ ഉർജ മാർഗ് ട്രാൻസ്മിഷൻ ലിമിറ്റഡ് (MUML). നിശ്ചയിച്ചതിനും നാല് മാസം മുൻപാണ് പദ്ധതിയുടെ കമ്മീഷൻ ചെയ്യൽ.
വടക്കൻ ഗുജറാത്തിലെ ഭുജിലെ പൂളിംഗ് സ്റ്റേഷനിൽ നിന്ന് ദേശീയ ഗ്രിഡിലേക്ക് ഏകദേശം 1,000 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന വൈദ്യുതി വിതരണം ചെയ്യാൻ ഈ ഹൈ വോൾട്ടേജ് ട്രാൻസ്മിഷൻ ലൈൻ സഹായിക്കും. ഇത് സംസ്ഥാനത്തിന്റെ നിലവിലുള്ള വൈദ്യുതി പ്രസരണ ശേഷി 9300 മെഗാവാട്ടിൽ നിന്ന് 11200 മെഗാവാട്ടായി ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് സ്റ്റെർലൈറ്റ് പവർ പ്രസ്താവനയിൽ പറഞ്ഞു.
പടിഞ്ഞാറൻ മേഖല ശക്തിപ്പെടുത്തൽ പദ്ധതി-XIX (WRSS-XIX), വടക്ക്-കിഴക്കൻ മേഖല ശക്തിപ്പെടുത്തൽ പദ്ധതി-IX (NERSS-IX) എന്നിവയുടെ ഭാഗമാണ് ഈ നിർണായക ട്രാൻസ്മിഷൻ ലൈൻ. ഈ വലിയ അന്തർസംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം പ്രൊജക്റ്റ് നടപ്പിലാക്കുന്നതിനായി സ്റ്റെർലൈറ്റ് പവർ 2020 ജൂണിൽ എംയൂഎംഎൽ എസ്പിവിയെ ഏറ്റെടുത്തിരുന്നു. പവർ ഫിനാൻസ് കോർപ്പറേഷനാണ് പദ്ധതിക്കായിയുള്ള മുഴുവൻ ഫണ്ടും നൽകിയത്.