
ന്യൂഡൽഹി: ഇന്ത്യയിലെയും ബ്രസീലിലെയും പ്രമുഖ പവർ ട്രാൻസ്മിഷൻ ഡെവലപ്പറും സൊല്യൂഷൻ പ്രൊവൈഡറുമായ സ്റ്റെർലൈറ്റ് പവർ, J&K യിൽ സ്ഥിതി ചെയ്യുന്ന കിഷ്ത്വാർ ട്രാൻസ്മിഷൻ പദ്ധതിക്കായി അസീം ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിൽ നിന്ന് സ്റ്റെർലൈറ്റ് പവർ 305 കോടി രൂപ ധനസഹായം നേടി.
നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ (NIIF) സ്ട്രാറ്റജിക് ഓപ്പർച്യുണിറ്റി ഫണ്ട് (SOF) പ്രമോട്ട് ചെയ്യുന്ന NBFC-IFC (ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി) – നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയാണ് അസീം ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡിൽ നിന്ന് 305 കോടി രൂപയുടെ മുഴുവൻ ഡെറ്റ് ഫണ്ടിംഗും ഇത് വിജയകരമായി നേടിയെടുത്തു. ഇന്ത്യാ ഗവൺമെന്റിനും നിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷ നും പങ്കാളിത്തമുള്ള സ്ഥാപനമാണ് AIFL നിക്ഷേപം.
2022 ഡിസംബറിലാണ് അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി സ്റ്റെർലൈറ്റ് പവർ KTL ഏറ്റെടുത്തത്. കിഷ്ത്വാറിലെ 400/132 കെവി ജിഐഎസ് സബ്‌സ്റ്റേഷനും കിഷൻപൂരിൽ നിന്ന് ദുൽഹസ്തിയിലേക്കുള്ള 400 കെവി ട്രാൻസ്മിഷൻ ലൈനും ഉള്പ്പെടുന്നതാണ് നിർദിഷ്ട പദ്ധതി.
പകൽദുൽ ജലവൈദ്യുത പദ്ധതിയിൽ നിന്ന് കിഷ്ത്വാർ സബ് സ്റ്റേഷനിലേക്ക് 1000 മെഗാവാട്ട് വൈദ്യുതിഎത്തിക്കാൻ ട്രാൻസ്മിഷൻ സംവിധാനം സഹായിക്കും.
അധിക വൈദ്യുതി പ്രവാഹം കൊണ്ടുവരുന്നതിനു പുറമേ, പ്രദേശത്തെ താഴത്തെ നെറ്റ്‌വർക്കുകളുടെ തിരക്ക് കുറയ്ക്കുന്നതിനും കാശ്മീർ താഴ്‌വരയിലെ വൈദ്യുതി പ്രവാഹത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
അസീം ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡുമായി റെക്കോർഡ് സമയത്തിനുള്ളിൽ ഈ കരാരിൽ എത്തിച്ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സ്റ്റെർലൈറ്റ് പവർ കോർപ്പറേറ്റ് ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അക്ഷയ് ഹിരാനന്ദാനി പറഞ്ഞു.
J&K ന് വിശ്വസനീയമായ ഊർജ്ജം നൽകുന്നതിനും സുരക്ഷിതമായ ഊർജ്ജ ഭാവി കെട്ടിപ്പടുക്കുന്നതിനും ഒരു പങ്ക് വഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
മെഗാ എൻആർഎസ്‌എസ് കശ്മീർ പദ്ധതി ഷെഡ്യൂളിന് മുമ്പായി വിതരണം ചെയ്തതിന് ശേഷം ഈ മേഖലയിലെ ഞങ്ങളുടെ രണ്ടാമത്തെ പദ്ധതിയാണിത്.