Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വോക്കസ് ഗ്രൂപ്പുമായി കൈകോർത്ത് സ്റ്റെർലൈറ്റ് ടെക്

മുംബൈ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു പ്രൊജക്റ്റ് നിർവഹണത്തിനായി വോക്കസ് ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി പ്രഖ്യാപിച്ച് ഡിജിറ്റൽ നെറ്റ്‌വർക്ക് ഇന്റഗ്രേറ്ററായ സ്റ്റെർലൈറ്റ് ടെക്.

പങ്കാളിത്തത്തിന് കീഴിൽ, വോക്കസിന്റെ ഇന്റർ ക്യാപിറ്റൽ നെറ്റ്‌വർക്ക് എക്സ്റ്റൻഷൻ പ്രോഗ്രാമിനായി സ്റ്റെർലൈറ്റ് ടെക്നോളജീസ് (എസ്ടിഎൽ) ഉയർന്ന കരുത്തുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വിതരണം ചെയ്യും. വോക്കസിന്റെ 1 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണിത്.

ടെലികോം, ക്ലൗഡ് കമ്പനികൾ, സിറ്റിസൺ നെറ്റ്‌വർക്കുകൾ, വൻകിട സംരംഭങ്ങൾ എന്നിവയെ അവരുടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെടുത്തിയ അനുഭവങ്ങൾ നൽകുന്നതിന് സഹായിക്കുന്ന ഡിജിറ്റൽ നെറ്റ്‌വർക്കുകളുടെ ഒരു വ്യവസായ പ്രമുഖനാണ് സ്റ്റെർലൈറ്റ് ടെക് ലിമിറ്റഡ്.

ഒന്നാം പാദത്തിൽ കമ്പനി 20 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച എസ്ടിഎല്ലിന്റെ ഓഹരികൾ 0.64% ഉയർന്ന് 181.80 രൂപയിലെത്തി.

X
Top