Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സിഎഫ്ഒ രാജി: വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട് സ്റ്റെര്‍ലൈറ്റ് ടെക് സ്റ്റോക്ക്

മുംബൈ: ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് സെപ്തംബര്‍ 26ന് സ്‌റ്റെര്‍ലൈറ്റ് ടെക്ക് ഓഹരി വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും പ്രധാന മാനേജീരിയല്‍ പേഴ്‌സണലുമായ മിഹിര്‍ മോദി രാജി സമര്‍പ്പിച്ചെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓഹരി 7.42 ശതമാനം താഴ്ന്ന് 159.65 രൂപയില്‍ ക്ലോസ് ചെയ്തു.

മോദി വേറെ അവസരങ്ങള്‍ തേടുകയാണെന്ന് കമ്പനി വിശദീകരിക്കുന്നു. “ബോര്‍ഡ് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയും ഭരണകാലത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള പ്രക്രിയയിലാണ്. പുരോഗതി യഥാസമയം എക്‌സ്‌ചേഞ്ചുകളെ അറിയിക്കും, ”കമ്പനി പറഞ്ഞു.

മിക്ക ടെക്‌നോളജി കമ്പനികളെയും പോലെ, സ്‌റ്റെര്‍ലൈറ്റ് ടെക് ഓഹരികളും ഈ വര്‍ഷം മോശം പ്രകടനമാണ് നടത്തിയത്. 42 ശതമാനമാണ് വിലയിടിവ്. ഡാറ്റ നെറ്റ്‌വര്‍ക്ക് സൊല്യൂഷനുകള്‍ നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി കണ്‍വേര്‍ജ്ഡ് ഫൈബര്‍, വയര്‍ലെസ് നെറ്റ്‌വര്‍ക്കുകള്‍ രൂപകല്‍പ്പന ചെയ്യുകയും വിന്യസിക്കുകയും ചെയ്യുന്നു.

X
Top