മുംബൈ: കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), പ്രധാന മാനേജീരിയൽ പേഴ്‌സണൽ എന്നി സ്ഥാനങ്ങളിൽ നിന്ന് മിഹിർ മോദി രാജിവെച്ചതായി സ്റ്റെർലൈറ്റ് ടെക്‌നോളജീസ് അറിയിച്ചു. 2022 ഒക്‌ടോബർ 14 ന് പ്രവൃത്തി സമയം അവസാനിക്കുന്നതോടെ മോദിയെ ചുമതലകളിൽ നിന്ന് ഒഴിവാക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും. നിയമനം യഥാസമയം എക്‌സ്‌ചേഞ്ചുകളെ അറിയിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ആഗോള ഡിജിറ്റൽ നെറ്റ്‌വർക്കുകൾക്കായുള്ള മുൻനിര എൻഡ്-ടു-എൻഡ് സൊല്യൂഷൻ പ്രൊവൈഡറാണ് സ്റ്റെർലൈറ്റ് ടെക്‌നോളജീസ്.
2023 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 20 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്റ്റെർലൈറ്റ് ടെക്‌നോളജീസിന്റെ ഓഹരികൾ 2.35 ശതമാനം ഇടിഞ്ഞ് 172.60 രൂപയിൽ വ്യാപാരം അവസാനിച്ചു.