മുംബൈ: യുകെയിലെ ഇംപാക്റ്റ് ഡാറ്റ സൊല്യൂഷൻസിലെ കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കുന്നതായി പ്രഖ്യാപിച്ച് സ്റ്റെർലൈറ്റ് ടെക്നോളജീസ് (എസ്ടിഎൽ). ഒപ്റ്റിക്കൽ സൊല്യൂഷനുകളുടെയും ആഗോള സേവനങ്ങളുടെയും പ്രധാന ബിസിനസ്സ് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കമ്പനിയുടെ ഏകീകൃത തന്ത്രത്തിന്റെ ഭാഗമായാണ് ഓഹരി വിൽപ്പന.
2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനത്തിലേക്ക് ഇംപാക്റ്റ് ഡാറ്റ സൊല്യൂഷൻസ് 2.6 ശതമാനം സംഭാവന ചെയ്തിരുന്നു. ഇംപാക്റ്റ് ഡാറ്റാ സൊല്യൂഷൻസിലെ മുഴുവൻ ഓഹരികളും വിൽക്കാൻ അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ സ്റ്റെർലൈറ്റ് ഗ്ലോബൽ വെഞ്ച്വർ (എസ്‌ജിവിഎംഎൽ) തയ്യാറെടുക്കുന്നതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ എസ്ടിഎൽ അറിയിച്ചു.
ഇടപാട് റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി പൂർത്തിയാക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. ഡാറ്റാ സെന്റർ മാർക്കറ്റിന്റെ ചില പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഐഡിഎസ്. ഇത് പ്രാഥമികമായി ഡാറ്റാ സെന്റർ കണക്റ്റിവിറ്റി, കണ്ടെയ്ൻമെന്റ് സൊല്യൂഷനുകൾ എന്നിവ നൽകുന്നു.
അതേസമയം ഒരു ആഗോള ഡിജിറ്റൽ നെറ്റ്‌വർക്കുകൾക്കായുള്ള മുൻനിര എൻഡ്-ടു-എൻഡ് സൊല്യൂഷൻ പ്രൊവൈഡറാണ് സ്റ്റെർലൈറ്റ് ടെക്‌നോളജീസ്. എസ്ടിഎല്ലിന്റെ ഓഹരികൾ 0.03 ശതമാനം ഇടിഞ്ഞ് 159.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്.