Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ സംവിധാനം ആവിഷ്‌ക്കരിക്കുന്നു

ബെംഗളൂരു: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുമായും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമായും സഹകരിച്ച് സൈബര്‍ ആക്രമണം ലഘൂകരിക്കാനുള്ള സംവിധാനം ഒരുക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂര്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചാണ് ഇക്കാര്യം പറഞ്ഞത്. സൈബര്‍ ആക്രമണം സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇരു എക്‌സ്‌ചേഞ്ചുകളും ഡാറ്റകള്‍ കൈമാറി സൂക്ഷിക്കും.

മാര്‍ച്ചോടുകൂടി സംവിധാനം പ്രവര്‍ത്തന സജ്ജമാകും. സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആശങ്കകള്‍ ദൂരീകരിക്കാനാകുമെന്നും ബുച്ച് പറഞ്ഞു. ഫിന്‍ഫ്‌ലുവന്‍സറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരുകല്‍പിക്കണമെന്നും അവര്‍ പറഞ്ഞു.

സ്വാധീനമുള്ള വ്യക്തിയും അവരുടെ സാമ്പത്തിക ഉപദേശം പിന്തുടരുന്ന വ്യക്തിയും തമ്മില്‍ കരാര്‍ ഇല്ലെങ്കില്‍, അത്തരം ഉപദേശകരെ നിയന്ത്രിക്കാന്‍ സെബിയ്ക്ക് കഴിയില്ല. മാര്‍ക്കറ്റ് ഇടനിലക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ആധികാരികതയില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഈയിടെ സമ്മതിച്ചിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും ഇത്തരം ബ്ലോഗുകള്‍, ചാറ്റ് ഫോറങ്ങള്‍, മെസഞ്ചര്‍ എന്നിവയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയോ തടയുകയോ ചെയ്യണമെന്നും സെബി ഇടനിലക്കാരോട് നിര്‍ദ്ദേശിച്ചു.

കംപ്ലയിന്‍സ് ഓഫീസര്‍ അവലോകനം ചെയ്ത് അംഗീകരിച്ച വാര്‍ത്തകള്‍ മാത്രമേ പുറത്തുവിടാവൂ. അങ്ങിനെ ചെയ്യാത്ത പക്ഷം സെബി ആക്ടിന്റെ വ്യവസ്ഥകള്‍ ലംഘിച്ചതായി കണക്കാക്കുകയും ബന്ധപ്പെട്ട കക്ഷിയെ ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്യും.

X
Top