2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

തുടർച്ചയായ ആറാം വാരവും നേട്ടത്തിൽ സൂചികകൾ

മുംബൈ: ജൂലൈ 12 വെള്ളിയാഴ്ച്ച, ഇന്ത്യൻ വിപണി സൂചികകൾ മികച്ച നേട്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ഐ.ടി ഓഹരികളിലെ കുതിപ്പ് വിപണിക്ക് ഊർജ്ജം പകർന്നു.

വാരാന്ത്യ വ്യാപാര ദിനത്തിൽ നിഫ്റ്റി 50 സൂചിക 186.20 പോയിന്റുകൾ (0.77%) ഉയർന്ന് 24,502.15 നിലവാരത്തിലെത്തി. ബി.എസ്.ഇ സെൻസെക്സ് 622 പോയിന്റുകളുടെ (0.78%) നേട്ടത്തോടെ 80,519.34 നിലവാരത്തിലെത്തി. ബാങ്ക് നിഫ്റ്റി സൂചിക 8.25 പോയിന്റുകൾ (0.02%) ഉയർന്ന് 52,278.90 എന്ന ഫ്ലാറ്റ് നിലവാരത്തിലെത്തി.

കൂടുതൽ നേട്ടം, കൂടുതൽ നഷ്ടം
നിഫ്റ്റിയിൽ ടി.സി.എസ്, വിപ്രോ, എൽ.ടി.ഐ മൈൻഡ് ട്രീ, എച്ച്.സി.എൽ ടെക്നോളജീസ് എന്നീ ഓഹരികൾ കൂടുതൽ നേട്ടമുണ്ടാക്കി. അതേ സമയം മാരുതി സുസുക്കി, ഡിവിസ് ലാബ്സ്, ബി.പി.സി.എൽ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ് ഓഹരികൾ കൂടുതൽ നഷ്ടം നേരിട്ടു.

സെക്ടറുകളുടെ പ്രകടനം
വെള്ളിയാഴ്ച്ച ഐ.ടി സെക്ടർ 4.5% ഉയർച്ച നേടി. മീഡിയ ഇൻഡക്സ് 2 ശതമാനത്തിലധികം ഉയർന്നു. അതേ സമയം റിയൽറ്റി സൂചിക 1.4%, പവർ ഇൻഡെക്സ് 1%, ക്യാപിറ്റൽ ഗുഡ്സ്, ഓട്ടോ സൂചികകൾ 0.5% വീതം എന്നിങ്ങനെ താഴ്ച്ച നേരിട്ടു.

വിപണി-ഈ വാരം
തുടർച്ചയായ ആറാം വാരത്തിലാണ് വിപണി നേട്ടമുണ്ടാക്കുന്നത്. ഇത് 2024 വർഷത്തിലെ തുടർച്ചയായ വാരങ്ങളിലെ നേട്ടത്തിലെ റെക്കോർഡാണ്.
ഈ വാരം ബെഞ്ച് മാർക്ക് സൂചികകൾ വിശാല വിപണി സൂചികകളെ മറികടക്കുന്ന പ്രകടനമാണ് നടത്തിയത്.

വാരാന്ത്യത്തിൽ ഐ.ടി ഓഹരികളിലുണ്ടായ കുതിപ്പിന്റെ പിന്തുണയോടെ ഈ വാരം നിഫ്റ്റിയും, സെൻസെക്സും 1% വീതം നേട്ടമുണ്ടാക്കി.

ഈ ആഴ്ച്ചയിൽ മിഡ്ക്യാപ് സൂചിക 0.2% എന്ന തോതിൽ നേരിയ ഉയർച്ചയാണ് നേടിയിരിക്കുന്നത്.

വിദഗ്ധരുടെ വിശകലനം
വെള്ളിയാഴ്ച്ച സൂചികകൾ പുതിയ ഉയരങ്ങളിലെത്തിയതായി മോട്ടിലാൽ ഓസ്വാൾ റീടെയിൽ റിസർച്ച് വിഭാഗം മേധാവി സിദ്ധാർത്ഥ ഖേമ പറഞ്ഞു. ഈ വാരം ലാഭമെടുപ്പ് നടന്നെങ്കിലും ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു തുടങ്ങിയതോടെ സൂചികകൾ തിരിച്ചു വരവ് നടത്തി. ഈ ട്രെൻഡ് തുടരാനാണ് സാധ്യത.

ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകളോടുള്ള പ്രതികരണം വരുന്ന തിങ്കളാഴ്ച്ച, ജൂലൈ 15ന് വിപണിയിൽ ദൃശ്യമാകും.

X
Top