Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

ഗാന്ധിജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് നാളെ അവധി

മുംബൈ: ഗാന്ധിജയന്തി പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇയും എൻഎസ്ഇയും നാളെ (ഒക്ടോബർ 2) പ്രവർത്തിക്കില്ല. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വ്യാപാരങ്ങൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളുണ്ട്.

നവംബറിൽ ദീപാവലി (നവംബർ 1), ഗുരു നാനാക് ജയന്തി (നവംബർ 15) എന്നിങ്ങനെ 2 അവധി ദിവസങ്ങളാണ് ഓഹരി വിപണിക്കുള്ളത്. ദീപാവലിക്ക് അവധിയാണെങ്കിലും ‘സംവത്-2081’ വർഷാരംഭത്തോട് അനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം അന്ന് വൈകിട്ട് നടക്കും. പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും ഐശ്വര്യപൂർണമെന്ന് നിക്ഷേപകർ വിശ്വസിക്കുന്ന മുഹൂർത്തമാണിത്.

X
Top