
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ഫെബ്രുവരിയില്‍ 1000 രൂപയ്ക്ക് മുകളില്‍ എത്തിയ ഓഹരി വില നിലവില്‍ 970 രൂപയിലേക്ക് താഴ്ന്നു.
എങ്കിലും 2022 -23 ഡിസംബര്‍ പാദത്തില്‍ പലിശ വരുമാനവും അറ്റാദായവും കുറഞ്ഞെങ്കിലും, മുന്നോട്ടുള്ള വളര്‍ച്ച സാധ്യതകള്‍ കണക്കിലെടുത്താല്‍ ഈ ഓഹരി 39% വരെ ഉയരാം, അനുകൂല ഘടകങ്ങൾ ഇവയാണ്.
- ഡിസംബര്‍ പാദത്തില്‍ സ്വര്‍ണ വായ്പ 5% വര്‍ധിച്ച് 56,800 കോടി രൂപയായി. ത്രൈമാസ അടിസ്ഥാനത്തില്‍ അറ്റ പലിശ മാര്‍ജിന്‍ 1% വര്‍ധിച്ചു.
- ഫണ്ട് ചെലവുകള്‍ 0.2 % മാത്രമാണ് വര്‍ധിച്ചത്-അതിനാല്‍ മൊത്തം ആദായം ഉയര്‍ന്നു.
- ഉപഭോക്താക്കളുടെ സ്വര്‍ണപ്പണയ ശേഖരം 2% കുറഞ്ഞ് 175 ടണ്ണായി. സ്വര്‍ണ വില വര്‍ധിച്ചതാണ് ശേഖരം കുറയാന്‍ കാരണം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് നല്‍കിയ വായ്പയില്‍ വര്‍ധനവ് ഉണ്ടായി.
- അടുത്ത രണ്ടു മാസം സ്വര്‍ണ വായ്പ ഡിമാന്‍ഡ് ഇരട്ട അക്കത്തില്‍ വളര്‍ച്ച ഉണ്ടാകുമെന്ന് കമ്പനി കരുതുന്നു. 2023 -24 ല്‍ സ്വര്‍ണ വായ്പ വളര്‍ച്ച 10 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
- ബാങ്കുകള്‍, ഫിന്‍ ടെക്ക് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് മുത്തൂറ്റ് കടുത്ത മത്സരം നേരിടുന്നുണ്ട്. എങ്കിലും ലാഭക്ഷമത കൈവിട്ടുള്ള മത്സരത്തിന് കമ്പനി മുതിരുന്നില്ല.
- അതിവേഗം വളരുന്ന മൈക്രോ ഫിനാന്‍സ് മേഖലയില്‍ മുത്തൂറ്റ് ഫിനാന്‍സ് സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. 2016ല്‍ ബെല്‍ സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയില്‍ 13.93 ശതമാനം ഓഹരി പങ്കാളിത്തം നേടിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് പങ്കാളിത്തം 19.50 ശതമാനമായി ഉയര്‍ത്തി. ഇപ്പോള്‍ 57% വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ബെല്‍ സ്റ്റാര്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപ കമ്പനിയായി മാറി. ഈ കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 39% വര്‍ധിച്ച് 53,400 കോടി രൂപയായി.
- സ്വര്‍ണ വായ്പ ഒഴികെയുള്ള ബിസിനസിലും വളര്‍ച്ചയുണ്ട്. മൊത്തം ആസ്തി 15 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
- ബ്രാഞ്ചുകളുടെ വികസനത്തിലൂടെ കമ്പനി വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1350 രൂപ
നിലവില്‍ – 970 രൂപ
Stock Recommendation by Cholamandalam Securities