വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍വയനാട് പുനരധിവാസ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചേക്കുംപുതിയ ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രംറിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തില്‍ വര്‍ധനഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധി വ്യാപാര നിരോധനം നീട്ടി

ഫെബ്രുവരി ഒന്ന്‌ ശനിയാഴ്‌ച ഓഹരി വ്യാപാരം നടന്നേക്കും

ജറ്റ്‌ ദിനമായ ഫെബ്രുവരി ഒന്ന്‌ ശനിയാഴ്‌ച തുറന്നു പ്രവര്‍ത്തിക്കുന്നത്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളായ എന്‍എസ്‌ഇയും ബിഎസ്‌ഇയും പരിഗണിക്കുന്നു.

ബജറ്റ്‌ ദിനത്തില്‍ ഓഹരി വ്യാപാരത്തില്‍ പങ്കെടുക്കാന്‍ നിക്ഷേപകര്‍ക്ക്‌ അവസരം നല്‍കുന്നതിനായാണ്‌ എന്‍എസ്‌ഇയും ബിഎസ്‌ഇയും ആ ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്‌.

മുമ്പ്‌ ബജറ്റ്‌ അവതരിപ്പിക്കപ്പെട്ട ശനിയാഴ്‌ചകളില്‍ എക്‌സ്‌ചേഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2020 ഫെബ്രുവരി ഒന്നിനും 2015 ഫെബ്രുവരി 28നും ശനിയാഴ്‌ചയായിരുന്നിട്ടും ഓഹരി വ്യാപാരം നടന്നു.

ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി തന്റെ എട്ടാമത്തെ ബജറ്റാണ്‌ ഫെബ്രുവരി ഒന്നിന്‌ അവതരിപ്പിക്കുന്നത്‌.

X
Top