ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി), ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി), എംആര്‍എഫ് ലിമിറ്റഡ്, എന്‍എംഡിസി ഓഹരികള്‍ ഈയാഴ്ച എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
എംആര്‍എഫ്: ടയര്‍ നിര്‍മമാതാക്കള്‍ 3 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 21 ന് ഓഹരി എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. അതേസ ദിവസം തന്നെയാണ് റെക്കോര്‍ഡ് തീയതി. ലാഭവിഹിത ഇനത്തില്‍, കഴിഞ്ഞ 12 മാസത്തില്‍, 147 രൂപ നല്‍കാന്‍ കമ്പനി തയ്യാറായി. 0.17 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്.
ഐആര്‍സിടിസി:3.50 രൂപ അഥവാ 175 ശതമാനമാണ് പ്രഖ്യാപിക്കപ്പെട്ട ലാഭവിഹിതം.ഫെബ്രുവരി 22 റെക്കോര്‍ഡ് തീയതി. കഴിഞ്ഞ 12 മാസത്തില്‍ 1.50 രൂപയുടെ ലാഭവിഹിതം വിതരണം ചെയ്തു. ലാഭവിഹിത യീല്‍ഡ് 0.23 ശതമാനം.
ഒഎന്‍ജിസി: ലാഭവിഹിതം-4 രൂപ, റെക്കോര്‍ഡ് തീയതി -ഫെബ്രുവരി 24, വെള്ളിയാഴ്ച എക്‌സ് ഡിവിഡന്റ് ട്രേഡ് നടക്കും. കഴിഞ്ഞ 12 മാസത്തില്‍ 11.75 രൂപയുടെ ലാഭവിഹിതം വിതരണം ചെയ്തു. യീല്‍ഡ്-7.50 ശതമാനം
എന്‍എംഡിസി: 3.75 രൂപയാണ് ലാഭവിഹിതം. ഫെബ്രുവരി 24 ന് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. 2022 ഓഗസ്റ്റ് തൊട്ട് ഇതിനോടകം 42 ഡിവിഡന്റുകള്‍ വിതരണം ചെയ്തു.
പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍: 3.5 രൂപയാണ് ലാഭവിഹിതം. ഫെബ്രുവരി 24 റെക്കോര്‍ഡ് തീയതി. മാര്‍ച്ച് 14 ന് ലാഭവിഹിതം വിതരണം ചെയ്യും. കഴിഞ്ഞ 12 മാസത്തില്‍ 12.50 രൂപയുടെ ലാഭവിഹിത വിതരണം നടത്തി. യീല്‍ഡ് 8.42 ശതമാനം.