ന്യൂഡല്‍ഹി: പ്രതിവാര പരിധിയില്‍ നിഫ്റ്റി 8 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിന് മുകളിലാണുള്ളത്. ഇത് സൂചികയുടെ അനുകൂല അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. വിലകള്‍ മുമ്പത്തെ സ്വിംഗ് ഹൈ ആയ 16,793 മറികടന്നു. ഇത് ട്രെന്‍ഡിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജിഇപിഎല്‍ കാപിറ്റല്‍ സാങ്കേതിക ഗവേഷണവിഭാഗം എവിപി വിദ്‌ന്യാന്‍ സാവന്ത് 2-3 ആഴ്ചക്കാലത്തേയ്ക്ക് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികളാണ് ചുവടെ.
പിഐ ഇന്‍ഡസ്ട്രീസ്
നിലവില്‍ 3065.80 രൂപ വിലയുള്ള പിഐ ഇന്‍ഡസ്ട്രീസ് ഓഹരി 3670 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. 20 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റോപ് ലോസ്-2849 രൂപയില്‍. ഫിബോനച്ചി ലെവല്‍ പ്രകാരം 38.2 ശതമാനത്തില്‍ സപ്പോര്‍ട്ട് നേടി ഓഹരി തിരിച്ചുകയറി. പ്രതിദിന ചാര്‍ട്ടിലും ഓഹരി ബ്രേക്ക് ഔട്ട് ആരംഭിച്ചിരിക്കുന്നു. 50 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ ആവറേജിന് മുകളിലാണ് വില എന്നത് ഓഹരിയുടെ അനുകൂല അവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നത്. റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ആര്‍എസ്‌ഐ), പ്രതിവാര, പ്രതിദിന ചാര്‍ട്ടുകളില്‍ 50 മാര്‍ക്കിന് മുകളിലായത് ബുള്ളിഷ് മൊമന്റത്തെ പ്രതിനിധീകരിക്കുന്നു.
ഗുജ്‌റാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് (ജിഎന്‍ഫ്‌സി)
നിലവില്‍ 715.90 രൂപ വിലയുള്ള ഓഹരി 900 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. 26 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. സ്റ്റോപ് ലോസ് -645 രൂപ. 542 ല്‍ പ്രതിരോധം ഭേദിച്ച ശേഷം ഓഹരി ഉയര്‍ച്ചയിലാണ്. 36 ദിന ഇഎംഎയിലെ മാറ്റം ബുള്ളിഷ് മൊമന്റം കാണിക്കുന്നു.
എല്‍ആന്റടി ഇന്‍ഫോടെക്
നിലവില്‍ 4649.10 രൂപ വിലയുള്ള ഓഹരി 5400 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. സ്റ്റോപ് ലോസ് വെക്കേണ്ടത് 4200 രൂപയിലാണ്. 16 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 3800-3400 ലെവലില്‍ സപ്പോര്‍ട്ട് ലഭ്യമായ ഓഹരി ഇപ്പോള്‍ ബ്രേക്ക്ഔട്ട് ആരംഭിച്ചിരിക്കുന്നു. ഉയര്‍ന്ന അളവിലുള്ള വ്യാപാരം അനുകൂല അവസ്ഥ കാണിക്കുന്നു.