ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

സ്ട്രൈഡ്സ് ഫാർമയുടെ ഇബുപ്രോഫെൻ സസ്പെൻഷന് എഫ്ഡിഎയുടെ അംഗീകാരം

മുംബൈ: ബംഗളൂരു ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സ്ട്രൈഡ്സ് ഫാർമയുടെ ഇബുപ്രോഫെൻ സസ്പെൻഷന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അംഗീകാരം ലഭിച്ചു. ഇബുപ്രോഫെൻ ഓടിസി ഓറൽ സസ്പെൻഷൻ 50mg/1.25mL, എന്നിവയുടെ വിപണത്തിനാണ് അംഗീകാരം ലഭിച്ചത്. ഈ ഇബുപ്രോഫെൻ സസ്‌പെൻഷന്റെ കഴിഞ്ഞ ഒരു വർഷത്തെ വിപണി മൂല്യം ഏകദേശം 41 മില്യൺ ഡോളറാണ്, ഈ ഉൽപ്പന്നം കമ്പനിയുടെ ബെംഗളൂരുവിലെ സൗകര്യത്തിലാണ് നിർമ്മിക്കുന്നത്. ഈ ഉൽപ്പന്നം സ്‌ട്രൈഡ്‌സ് ഫാർമ ഇങ്ക് അമേരിക്കൻ വിപണിയിൽ വിപണനം ചെയ്യുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

തലവേദന, പല്ലുവേദന, പേശി വേദന, സന്ധിവാതം തുടങ്ങിയ അവസ്ഥകളിൽ വേദനസംഹാരിയായി ഉപയോഗിക്കുന്ന നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നാണ് ഇത്. ഫാർമ കമ്പനിക്ക് നിലവിൽ യുഎസിൽ ഏകദേശം 60 വാണിജ്യവത്കൃത ഉൽപ്പന്നങ്ങളുണ്ട്, കൂടാതെ സംയോജിത പോർട്ട്‌ഫോളിയോയിൽ നിന്ന് ഓരോ വർഷവും ഏകദേശം 20 പുതിയ ഉൽപ്പന്നങ്ങൾ യുഎസ് വിപണയിൽ അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

സ്‌ട്രൈഡിന് ഇന്ത്യയിൽ ചെന്നൈയിലും പുതുച്ചേരിയിലും ബെംഗളൂരുവിലെ രണ്ട് സ്ഥലങ്ങളിലും ഉൽപ്പാദന കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ, സിംഗപ്പൂർ, ഇറ്റലിയിലെ മിലാൻ, കെനിയയിലെ നെയ്‌റോബി, യുഎസിലെ ന്യൂയോർക്ക് എന്നിവിടങ്ങളിൽ കമ്പനിക്ക് ആഗോള നിർമ്മാണ സൗകര്യങ്ങളുണ്ട്. കമ്പനി അവരുടെ ഉൽപ്പന്നങ്ങൾ 100-ലധികം രാജ്യങ്ങളിൽ വിറ്റഴിക്കുന്നുണ്ട്.

X
Top