ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

മേയ്ക്ക് ഇന്‍ ഇന്ത്യ: ഇന്ത്യയും ഫ്രാന്‍സും സഹകരണത്തിന്

ന്യൂഡല്ഹി: മേക്ക് ഇന് ഇന്ത്യ ദൗത്യത്തിന്റെ ഭാഗമായി മുങ്ങിക്കപ്പലുകളുടെയും വിമാന എഞ്ചിനുകളുടേയും രൂപകല്പനയിലും നിര്മാണത്തിലും സഹകരിക്കാന് ഇന്ത്യയും ഫ്രാന്സും ഒരുങ്ങുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ചര്ച്ചകള് പുരോഗമിക്കുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല് ബോണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ നടന്ന 36-മത് ഇന്ത്യ-ഫ്രാന്സ് നയതന്ത്ര ചര്ച്ചയ്ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ഇമ്മാനുവല് ബോണ് കൂടിക്കാഴ്ച നടത്തി.
അതിര്ത്തിയില് ചൈനയില് നിന്നുള്ള ഭീഷണി നിലനില്ക്കെയാണ് ഫ്രാന്സിന്റെ പിന്തുണയോടെ ആയുധങ്ങളും ഹാര്ഡ് വെയര് പ്ലാറ്റ്ഫോമുകളും തദ്ദേശീയമായി നിര്മിച്ച് സ്വയം പര്യാപ്തത നേടാനാണ് ഇന്ത്യ ശ്രമിച്ചുവരുന്നത്.

യുദ്ധവിമാന എഞ്ചിനുകളുടെ സാങ്കേതിക വിദ്യ കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിലെ സഹകരണം തുടരുന്നത് കൂടാതെ ഭാവി യുദ്ധവിമാനങ്ങള്ക്കും ചരക്കുനീക്ക സംവിധാനങ്ങള്ക്കുമുള്ള പുതിയ എഞ്ചിനുകള് രൂപകല്പന ചെയ്യുന്നതിനും നിര്മിക്കുന്നതിനുമുള്ള സഹകരണമാണ് ഇന്ത്യ ഫ്രാന്സില് നിന്ന് പ്രതീക്ഷിക്കുന്നത്.

ഇതിനകം ടാറ്റ ഗ്രൂപ്പും എയര്ബസും സി295 വിമാനത്തിന്റെ നിര്മാണത്തിനായി സഹകരിക്കുന്നുണ്ട്. ഫ്രാന്സുമായി സഹകരിച്ച് മറ്റ് സിവിലിയന് മിലിട്ടറി വിമാനങ്ങള്ക്ക് വേണ്ടിയും ഈ സഹകരണം വ്യാപിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഫ്രാന്സിന്റെ സ്കോര്പിന് ക്ലാസ് മുങ്ങിക്കപ്പലുകളെ അടിസ്ഥാനമാക്കി ഇന്ത്യ നിര്മിക്കുന്ന കാല്വരി ക്ലാസ് മുങ്ങിക്കപ്പലുകളുടെ ശ്രേണിയിലെ അവസാന മുങ്ങിക്കപ്പല് ഈ വര്ഷം പുറത്തിറങ്ങും. ഈ മേഖലയില് ഇന്ത്യ തുടര്ന്നും ഫ്രാന്സിന്റെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.

ഇത് കൂടാതെ ഡ്രോണുകള്, സെന്സറുകള്, ഓഷ്യന് ബെഡ് മാപ്പിങ് ഉള്പ്പടെയുള്ള മേഖലകളിലും ഫ്രാന്സ് ഇന്ത്യയെ സഹായിച്ചേക്കും.

X
Top