Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

67 ബില്യണ്‍ ഡോളറിന്റെ സബ്‌സിഡി ബില്‍ ബജറ്റ് പ്രതീക്ഷകള്‍ തകിടം മറിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2023 സാമ്പത്തികവര്‍ഷത്തില്‍ സബ്‌സിഡി ഇനത്തില്‍ ഇന്ത്യ ചെലവഴിക്കുന്ന തുക മൂന്നിലൊന്ന് അധികമാണെന്ന് റിപ്പോര്‍ട്ട്. ഇതോടെ മറ്റ് മേഖലകളിലെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ചെറുകിട സമ്പാദ്യത്തിലേക്ക് കൈകടത്താനും സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കുള്ള സബ്‌സിഡി ഇനത്തില്‍ ഇന്ത്യ ചെലവഴിക്കുക 5.334 ട്രില്യണ്‍ രൂപ (67 ബില്യണ്‍ ഡോളര്‍)യാണ്.

ബജറ്റ് എസ്റ്റിമേറ്റാകട്ടെ 3.2 ട്രില്യണ്‍ രൂപയും. കോവിഡ് മഹാമാരിയും റഷ്യ-ഉക്രൈന്‍ യുദ്ധവുമാണ് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെ അധിക ആശ്വാസ നടപടികള്‍ക്ക് നിര്‍ബന്ധിതമാക്കുന്നത്. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സബ്‌സിഡി ലക്ഷ്യം മറികടക്കുന്നത്.

മൊത്തം ചെലവഴിക്കലിന്റെ 10 ല്‍ ഒന്ന് സബ്‌സിഡി ഇനത്തില്‍ രാജ്യം നല്‍കുന്നു. ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 6.4 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ ചെറുകിട സമ്പാദ്യ ഫണ്ടില്‍ നിന്ന് കൂടുതല്‍ കടമെടുക്കാനാകും സര്‍ക്കാര്‍ തുനിയുക. ലക്ഷ്യത്തില്‍ കൂടുതല്‍ നികുതി പിരിക്കാന്‍ സാധിക്കുമെങ്കിലും ആവശ്യകതകള്‍ നിറവേറ്റാന്‍ അത് മതിയാകില്ലെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ധനകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. വരുന്ന വര്‍ഷത്തേയ്ക്കുള്ള പദ്ധതി ചെലവ് ഫെബ്രുവരി ബജറ്റിലാണ് സര്‍ക്കാര്‍ വിശദീകരിക്കുക. ആഗോള മാന്ദ്യ ഭീതി, മന്ദഗതിയിലായ ആഭ്യന്തര വളര്‍ച്ച, ഉയര്‍ന്ന പണപ്പെരുപ്പം, വായ്പാ ചെലവ് എന്നിവയ്ക്കിടയിലാണ് ഇത്തവണത്തെ ബജറ്റ്.

X
Top