രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ വർധനസ്വർണവിലയിൽ മികച്ച കുറവ്, ബോണ്ടിൽ തെന്നിവീണ് രാജ്യാന്തര വിലമൂന്നുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇരട്ടിയായതായി ആര്‍ബിഐഅമൃത് ഭാരത്: കേരളത്തിലെ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി ജനുവരിയില്‍ പൂര്‍ത്തിയാവുംദീപാവലി വിപണിയിൽ ഉള്ളി വില കുതിക്കുന്നു

സ്റ്റാര്‍ട്ടപ്പ് വിജയ സാധ്യത കൂടുതലെന്ന് വ്യവസായ മന്ത്രി, ഫണ്ടിംഗ് കുറഞ്ഞു

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ടപ്പുകളുടെ വിജയ നിരക്ക്, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതലാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ലോക്‌സഭയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവില്‍ രാജ്യത്ത് 84,012 സ്റ്റാര്‍ട്ടപ്പുകളാണുള്ളത്.

‘സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടാനുള്ള സാധ്യത വളരെ ഉയര്‍ന്നതാണെങ്കിലും, ഇന്ത്യയില്‍ വിജയനിരക്ക് കൂടുതലാണ്, വ്യവസായ മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് നടപ്പ് വര്‍ഷത്തില്‍ കുറവ് രേഖപ്പെടുത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

24.7 ബില്യണായാണ് 2022 ല്‍ ഫണ്ടിംഗ് കുറഞ്ഞത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം ഇടിവ്. റിപ്പോര്‍ട്ട് അനുസരിച്ച്, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസാന ഘട്ട ഫണ്ടിംഗും ചുരുങ്ങിയിട്ടുണ്ട്.

അവസാനഘട്ട ഫണ്ടിംഗ്, 2021 ജനുവരി മുതല്‍ നവംബര്‍ വരെ 29.3 ബില്യണ്‍ ഡോളറായിരുന്നത് 2022ല്‍ 16.1 ബില്യണ്‍ ഡോളറായി. 45% താഴ്ച. ബൈജൂസ് (965 ദശലക്ഷം ഡോളര്‍, സീരീസ് )എഫ്, വെര്‍സെ ($805 ദശലക്ഷം, സീരീസ് ജെ), സ്വിഗ്ഗി ($700 ദശലക്ഷം, സീരീസ് ജെ), ടാറ്റ പാസഞ്ചര്‍ ($496 ദശലക്ഷം, സീരീസ് ഡി), പോളിഗോണ്‍ ($450 ദശലക്ഷം, സീരീസ് ഇ) എന്നിങ്ങനെയാണ് മുന്‍നിര സ്ഥാപനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ ഫണ്ടിംഗ് റൗണ്ട് ക്ലിയറന്‍സ്.

ഫണ്ടിംഗിന് വിരുദ്ധമായി, ജനുവരി-ഒക്ടോബര്‍ കാലയളവില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഡീലുകളുടെ എണ്ണം 7 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഡീലുകളുടെ മൊത്തം മൂല്യം 29.8% കുറവാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി ഗ്ലോബല്‍ഡാറ്റയുടെ വിശകലനം അനുസരിച്ച്, ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 1,456 ഡീലുകളില്‍ (വിസി) ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 19.3 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്.

തൊട്ടുമുന്‍വര്‍ഷം ഇത് 1,355 ഡീലുകളില്‍ നിന്ന് 27.5 ബില്യണ്‍ ഡോളറായിരുന്നു. അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2016 ലെ 452 ല്‍ നിന്നും 84,012 എണ്ണമായി 2022 ല്‍ വര്‍ധിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനായി 2016 ജനുവരി 16 ന് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ട് (എഫ്എഫ്എസ്), ഇന്ത്യ സീഡ് ഫണ്ട് സ്‌കീം (എസ്‌ഐഎസ്എഫ്എസ്), ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം (സിജിഎസ്എസ്) എന്നിവ രാജ്യം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ഉത്തേജന പദ്ധതികളാണ്. ബിസിനസ് സൈക്കിളിന്റെ വിവിധ ഘട്ടങ്ങളില്‍ ഇവ പിന്തുണയേകുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീമിന് 2021-22 മുതല്‍ നാല് വര്‍ഷത്തേക്ക് അംഗീകാരം ലഭിച്ചു.

945 കോടി രൂപയുടെ മൊത്തം പദ്ധതിയാണിത്. ആശയത്തിന്റെ തെളിവ്, പ്രോട്ടോടൈപ്പ് വികസനം, ഉല്‍പ്പന്ന പരീക്ഷണങ്ങള്‍, വിപണി പ്രവേശനം, വാണിജ്യവല്‍ക്കരണം എന്നിവ മാനദണ്ഡമാക്കിയാണ് സ്‌ക്കീം സാമ്പത്തിക സഹായം നല്‍കുന്നത്.

X
Top