സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബാറ്റ ഇന്ത്യയിൽ വിറ്റഴിച്ചത് അഞ്ചുകോടി ചെരുപ്പുകൾ

ന്ത്യക്കാരെ ചെരുപ്പണിയിച്ച ബ്രാൻഡാണ് ബാറ്റ എന്നു വേണമെങ്കിൽ പറയാം. ഇന്ത്യയിൽ 100 വർഷത്തിൽ ഏറം പാരമ്പര്യം. ബാറ്റ ഷൂകളും ചെരുപ്പുകളും ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എത്തുന്നുണ്ട്.

ഇന്ത്യയിൽ മാത്രം 4.7 കോടിയിലധികം പാദരക്ഷകൾ കമ്പനി വിറ്റു. രാജ്യമെമ്പാടും 1,415 ഔട്ട്‌ലെറ്റുകളിലായി, 10,296 ജീവനക്കാരുണ്ട്. 2,928.4 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. 329.6 കോടി രൂപയാണ് അറ്റാദായം.

കുഞ്ഞു ചുവടുകൾ വെച്ചുകൊണ്ടായിരുന്നു ബാറ്റയുടെ ഇന്ത്യയിലെ തുടക്കം. വിപണി പിടിച്ച രീതി ഏതുബിസിനസുകൾക്കും പ്രചോദനമാണ്.113 വർഷമായി ബാറ്റ ഇന്ത്യയിൽ പ്രവർത്തിക്കുന്നു.. 1920 കളിൽ ആണ് ബാറ്റ ആദ്യം ഇന്ത്യയിലെത്തുന്നത്.

അന്ന് ജനസംഖ്യയുടെ ചുരുങ്ങിയ ശതമാനം ആളുകൾക്ക് മാത്രമെ ഇന്ത്യയിൽ പാദരക്ഷകൾ ഉണ്ടായിരുന്നുള്ളൂ എന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ പാദക്ഷാ വിപണിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് എത്തിയതാണ് സ്വിറ്റ്സർലൻഡിൽ നിന്ന് ബാറ്റ.

പിന്നീട് ഇന്ത്യയിലെ തന്നെ വൻകിട ബ്രാൻഡായി മാറി. 1931-ൽ കൊൽക്കത്തയിലെ ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരത്താണ് ബാറ്റ ആദ്യ ഷോപ്പ് തുടങ്ങുന്നത്. 1933ൽ ബാറ്റ 86 സ്റ്റോറുകൾ തുറന്നു. ഓരോ ആഴ്ചയും ശരാശരി 40 ജോഡി പാദരക്ഷകൾ വച്ച് വിറ്റഴിച്ചുകൊണ്ടിരുന്നു.

1936-ൽ, ഇന്ത്യയിലെ കുട്ടികൾക്കായി സൃഷ്‌ടിച്ച റബറിൻ്റെ പ്രത്യേക സ്‌ട്രൈഡ് സ്‌നീക്കറുകൾ ബാറ്റ പുറത്തിറക്കിയിരുന്നു. ഇത് ക്ലിക്കായി. ഒരു വിദേശ ബ്രാൻഡായിരുന്നിട്ട് പോലും ഇന്ത്യക്കുവേണ്ടി ഇന്ത്യയിൽ തന്നെ കമ്പനി ഉൽപ്പന്നങ്ങൾ നിർമ്മിച്ചു എന്നതാണ്.

രാജ്യത്തിൻ്റെ സാമൂഹിക രംഗത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ ബ്രാൻഡിന് സ്വാധീനം ചെലുത്താനായി. ഇന്ത്യയിലെ മധ്യവർഗ കുടുംബങ്ങളാണ് ബ്രാൻഡിനെ കൂടുതലും സ്വീകരിച്ചത്. ബാറ്റയുടെ ബ്രാൻഡിംഗ് ഇതിന് കാരണമായി.

ഇന്ത്യ പിടിച്ച് ബാറ്റ
വർഷങ്ങൾ കടന്നുപോകുന്തോറും ആളുകൾക്ക് ബാറ്റയുമായുള്ള വൈകാരികമായ ബന്ധവും കൂടുതൽ ദൃഢമായി. ബീഹാറിൽ ഉൾപ്പെടെ കമ്പനിക്ക് ഫാക്ടറികളുണ്ടായി. ബ്രാൻഡ് വളർന്നു കൊണ്ടേയിരുന്നു.

1950-ൽ ഹവായ് എന്ന ബ്ലോക്ക്ബസ്റ്റർ സ്ലിപ്പർ പുറത്തിറക്കിയതോടെ ബ്രാൻഡ് സാധാരക്കാരുടെ ഇടയിലേക്കുമെത്തി. താങ്ങാനാവുന്ന വിലയിലെ റബ്ബർ സ്ലിപ്പർ ബ്രാൻഡിനെ സാധാരണക്കാരുടെ ഇടയിൽ എത്തിച്ചു.

1955-ൽ ബാറ്റ 48 ലക്ഷം ജോഡി ലതർ പാദരക്ഷകൾ നിർമിച്ച 1.4 കോടി ജോടി റബ്ബർ പാദരക്ഷകളും നിർമ്മിച്ചു. 1960 ആയപ്പോഴേക്കും സ്റ്റോറുകളുടെ എണ്ണം 779 ആയി. 2.4 കോടി ജോഡി ഷൂകൾ നിർമ്മിച്ച് ചരിത്രമെഴുതി.

ഒരു ദശാബ്ദത്തിന് ശേഷമാണ് ബാറ്റ ഷൂ കമ്പനി അതിൻ്റെ പേര് ബാറ്റ ഇന്ത്യ എന്നാക്കി മാറ്റുന്നത്. 1973-ൽ പൊതുവിപണിയിലേക്കും. എഴുപതുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ട ചുരുക്കം ചില കമ്പനികളിൽ ഒന്നായിരുന്നു ഇത്.

X
Top