Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ബിപിസിഎൽ ഡയറക്ടറായി ചുമതലയേറ്റ് സുഖ്മൽ ജെയിൻ

ഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ വിപണന കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡയറക്ടറായി (മാർക്കറ്റിംഗ്) സുഖ്മൽ ജെയിൻ ചുമതലയേറ്റു. ബോർഡിലേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ്, ജെയിൻ കോർപ്പറേറ്റ് ഓഫീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറം (മാർക്കറ്റിംഗ് കോർപ്പറേറ്റ്), ഗ്യാസ് ബിസിനസ് യൂണിറ്റിന്റെ തലവനുമായിരുന്നു.

ഡൽഹി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും എസ്പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് & റിസർച്ചിൽ നിന്ന് എംബിഎയും നേടിയ അദ്ദേഹം തന്റെ 35 വർഷത്തിനിടയിലെ പ്രവർത്തി പരിചയത്തിൽ കമ്പനിയുടെ റീട്ടെയിൽ, എൽപിജി, ഗ്യാസ് വെർട്ടിക്കൽസ് എന്നിവയിൽ നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട തന്റെ പ്രവർത്തനത്തിൽ, എൽപിജി ബിസിനസിലെ ഗിവ് ഇറ്റ് അപ്പ് കാമ്പെയ്‌ൻ, പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടങ്ങിയ പ്രമുഖ സംരംഭങ്ങളിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്നും, കൂടാതെ അദ്ദേഹം റീട്ടെയിൽ ബിസിനസിലെ സ്ട്രാറ്റജിയും ലോയൽറ്റി പ്രോഗ്രാമുകളും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും ബിപിസിഎൽ പ്രസ്താവനയിൽ പറഞ്ഞു. ഗോവ നാച്ചുറൽ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (GNGPL) ചെയർമാൻ കൂടിയാണ് ജെയിൻ.

X
Top