കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ത്രൈമാസത്തിൽ 2,260 കോടിയുടെ ലാഭം രേഖപ്പെടുത്തി സൺ ഫാർമ

മുംബൈ: 2022 സെപ്‌റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ സൺ ഫാർമയുടെ വരുമാനം 13.8 ശതമാനം ഉയർന്ന് 10,952 കോടി രൂപയായപ്പോൾ അറ്റാദായം 8.2 ശതമാനം വർധിച്ച് 2,260 കോടി രൂപയായി. വിശകലന വിദഗ്‌ധരുടെ പ്രവചനങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്.

അവലോകന പാദത്തിൽ ഫാർമ കമ്പനിയുടെ ഇബിഐടിഡിഎ12.5% ഉയർന്ന് 2,957 കോടി രൂപയിലെത്തി. സമാനമായി ഇബിഐടിഡിഎ മാർജിൻ 27 ശതമാനമായി ഉയർന്നു. അതേസമയം സൺ ഫാർമയുടെ യുഎസ് ആസ്ഥാനമായുള്ള അനുബന്ധ സ്ഥാപനമായ ടാരോ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് പ്രസ്തുത പാദത്തിൽ 6.8 മില്യൺ ഡോളറിന്റെ പ്രവർത്തന നഷ്ടം റിപ്പോർട്ട് ചെയ്തു.

ത്രൈമാസ ഫല പ്രഖ്യാപനത്തെത്തുടർന്ന് സൺ ഫാർമയുടെ ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്ന് 1,047.60 രൂപയിൽ എത്തി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്. ഇത് ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകൾ, ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐ) എന്നിവ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.

X
Top