
മുംബൈ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സണ്‍ ഫാര്‍മ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2022.5 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 1.9 ശതമാനം കുറവ്.
ഇതോടെ കമ്പനിയുടെ അറ്റാദായം എസ്റ്റിമേറ്റായ 2,119.4 കോടി രൂപയേക്കാള്‍ പിന്നിലായി. 322.87 കോടി രൂപയുടെ ഒറ്റത്തവണ സാധാരണമായ നഷ്ടം ഒഴികെ, അറ്റാദായം 13.8 ശതമാനം ഉയര്‍ന്ന് 2,345.4 കോടി രൂപയാണ്.വരുമാനം 11 ശതമാനം ഉയര്‍ന്ന് 11941 കോടി രൂപയായപ്പോള്‍ ഇബിറ്റ 2884.4 കോടി രൂപയില്‍ നിന്നും 3332 കോടി രൂപ.
ഇബിറ്റ മാര്‍ജിന്‍ 230 ബേസിസ് പോയിന്റുയര്‍ന്ന് 27.9 ശതമാനമായിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് മുമ്പ് ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1169.70 രൂപയിലെത്തിയിരുന്നു. പിന്നീട് 0.51 ശതമാനം നേട്ടത്തില്‍ 1141 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.