
ന്യൂഡല്‍ഹി: സണ്‍ ഫാര്‍മയുടെ ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (യുഎസ്എഫ്ഡിഎ) നിന്ന് ഇറക്കുമതി മുന്നറിയിപ്പ് ലഭിച്ചു.
മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വരെ, ഈ സൗകര്യത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെ ഭാവി കയറ്റുമതി ഇതോടെ നിഷേധിക്കപ്പെടും.യുഎസ് വിപണിയില്‍ പ്രവേശനം നിഷേധിക്കപ്പെടുമെന്നാണ് ഇതിനര്‍ത്ഥം.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ ഫയലിംഗിലാണ് ഇക്കാര്യം കമ്പനി അറിയിച്ചത്.
എന്നിരുന്നാലും, ചില നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇറക്കുമതി അലേര്‍ട്ടില്‍ നിന്ന് 14 ഉല്‍പ്പന്നങ്ങളെ യുഎസ്എഫ്ഡിഎ ഒഴിവാക്കിയിട്ടുണ്ട്.
2022 ഏപ്രില്‍ 26 മുതല്‍ മെയ് 9 വരെ യുഎസ് റെഗുലേറ്റര്‍ അതിന്റെ ഹാലോള്‍ സൗകര്യം പരിശോധിച്ചതായി അതിന്റെ മുന്‍ ആശയവിനിമയങ്ങളില്‍ (മേയ് 10, ഓഗസ്റ്റ് 13, 2022) സണ്‍ പറഞ്ഞിരുന്നു.
ഇത് രണ്ടാമത്തെ ഇറക്കുമതി മുന്നറിയിപ്പാണ് രണ്ട് മാസത്തിനുള്ളില്‍ യുഎസ്എഫ്ഡിഎ നല്‍കുന്നത്. ഗ്ലെന്‍മാര്‍ക്കിന് ഒക്ടോബര്‍ അവസാനത്തോടെ ബഡ്ഡി പ്ലാന്റില്‍ ഇറക്കുമതി മുന്നറിയിപ്പ് ലഭിച്ചിരുന്നു.
മറ്റ് ഫാര്‍മ കമ്പനികളും യുഎസ്എഫ്ഡിഎയില്‍ നിന്നുള്ള മുന്നറിയിപ്പ് കത്തുകളും മറ്റ് റെഗുലേറ്ററി നിരീക്ഷണങ്ങളും അഭിമുഖീകരിക്കുന്നു.
പാന്‍ഡമികിന് ശേഷം പരിശോദന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണിത്.