ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: മാനവരാശിയുടെ പരിവര്‍ത്തന ഘട്ടം – സുന്ദര്‍പിച്ചൈ

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്ലാറ്റ്‌ഫോം മാറ്റമാണെന്നും അത് എല്ലാ മേഖലകളെയും -വ്യവസായത്തെയും മനുഷ്യജീവിതത്തിന്റെ വിവിധ വശങ്ങളെയും- സ്പര്‍ശിക്കുമെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈ. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ തരംഗത്തെക്കാള്‍ ശക്തമാണത്. ഗൂഗിള്‍ ഐ / ഒ ഇവന്റിന് ശേഷമുള്ള തന്റെ ആദ്യ ആശയവിനിമയത്തില്‍ പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു പിച്ചൈ.

മനുഷ്യരാശി ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് അഗാധമായ സാങ്കേതികമവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ”… ആ വഴിയിലെ ആഴമേറിയ മാറ്റങ്ങളിലൊന്നായി ഞാന്‍ അതിനെ കാണുന്നു. ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. പക്ഷേ മാറ്റമായി ഞാന്‍ അതിനെ കാണുന്നു … ഇന്റര്‍നെറ്റ് ആരോഗ്യസംരക്ഷണത്തെ വളരെയധികം ബാധിച്ചുവെന്ന് നമ്മള്‍ പറയില്ല. ഇന്റര്‍നെറ്റ് ആരോഗ്യസംരക്ഷണത്തെ ബാധിച്ചോ? എനിക്ക് പൂര്‍ണ്ണമായും ഉറപ്പില്ല. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആരോഗ്യസംരക്ഷണത്തെ മാറ്റിമറിക്കും.’പ്ലാറ്റ്‌ഫോം ഷിഫ്റ്റ്’ എന്ന് പറയുമ്പോള്‍ അത് വളരെ ആഴമേറിയ പ്രയോഗമാണ്/” പിച്ചൈ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ സമീപകാല പരിവര്‍ത്തനങ്ങളിലെല്ലാം ഗൂഗിളിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-ഫസ്റ്റ് ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ കമ്പനി അതിന്റെ ഏഴാം വര്‍ഷത്തിലാണ്. ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സമീപകാല സംഭവവികാസങ്ങളെല്ലാം ഗൂഗിളിലെ ടീം അവബോധത്തോടെ മനസ്സിലാക്കിയതാനാലാണെന്നും പിച്ചൈ പറയുന്നു.

X
Top