സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ആഗോള നിക്ഷേപകരില്‍ നിന്ന് 1000 കോടി ലക്ഷ്യമിട്ട് സുന്ദരം ആള്‍ട്ടര്‍നേറ്റ്സ്

സുന്ദരം ഫിനാൻസ് ഗ്രൂപ്പിൻ്റെ സ്വകാര്യ ഇക്വിറ്റി വിഭാഗമായ സുന്ദരം ആൾട്ടർനേറ്റ്സ് അസറ്റ്സ് (എസ്എഎ), ഇന്ത്യയിലെ ഗ്രീൻ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾക്കായി ആഗോള നിക്ഷേപകരിൽ നിന്ന് ഏകദേശം 1,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു.

സീരീസ് IV റിയൽ എസ്റ്റേറ്റ് ക്രെഡിറ്റ് ഫണ്ട് വഴി ഗൾഫ് മേഖലയിലെ എൻആർഐകൾ ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകരിൽ നിന്ന് പണം സ്വരൂപിക്കുന്ന പ്രക്രിയയിലാണ് സ്ഥാപനം ഇപ്പോൾ.

“ഗ്രീൻ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾക്കായി 1 ,000-1,200 കോടി രൂപയുടെ സമാഹരണത്തിലൂടെ ഫണ്ട് (സീരീസ് IV റിയൽ എസ്റ്റേറ്റ് ക്രെഡിറ്റ് ഫണ്ട്) അവസാനിപ്പിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എസ്എഎ ഡയറക്ടർ (ബദൽ ക്രെഡിറ്റ്) കാർത്തിക് ആത്രേയ പറഞ്ഞു.

ജിസിസി മേഖല, വടക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ധാരാളം നിക്ഷേപകർ ഫണ്ടിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 5-6 വർഷമായി തങ്ങളുടെ സ്വകാര്യ ക്രെഡിറ്റ് ബിസിനസിൽ ഏകദേശം 3,000 കോടി രൂപ സമാഹരിക്കുന്നതിനും വിന്യസിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

മുൻകാല ഫണ്ടുകൾ സ്ഥിരതയോടെ 18-20 ശതമാനം പോർട്ട്‌ഫോളിയോ റിട്ടേണുകൾ നൽകുന്നുവെന്ന് ദുബായ് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടിയിൽ സംസാരിക്കവെ ആത്രേയ പറഞ്ഞു.

ക്രെഡിറ്റ് ഫണ്ടുകളിൽ എച്ച്എൻഐകൾ, ഫാമിലി ഓഫീസുകൾ, കോർപ്പറേറ്റ് ട്രഷറികൾ എന്നിവ ഉള്‍പ്പടെയുള്ള 500-ലധികം നിക്ഷേപകരുണ്ട്.

X
Top