Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സുനിൽ മിത്തലിന്റെ പിന്തുണയുള്ള വൺവെബ് യൂട്ടെൽസാറ്റുമായി ലയിക്കും

ഡൽഹി: സുനിൽ മിത്തലിന്റെ പിന്തുണയുള്ള വൺവെബ് യൂട്ടെൽസാറ്റുമായി ലയിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് വൺവെബും യൂട്ടെൽസാറ്റും അടുത്ത ആഴ്‌ച തന്നെ ഒരു കരാറിലെത്തിയേക്കാമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. യുകെ സർക്കാരിന് ന്യൂനപക്ഷ ഓഹരിയുള്ള വൺവെബിന്റെ മൂല്യം ഏകദേശം 3 ബില്യൺ ഡോളറോ അതിൽ കൂടുതലോ ആണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഏകദേശം 2.4 ബില്യൺ യൂറോ (2.5 ബില്യൺ ഡോളർ) വിപണി മൂല്യമുള്ള പാരീസിൽ ലിസ്റ്റ് ചെയ്തിട്ടുള്ള യൂട്ടെൽസാറ്റിനെ ഫ്രഞ്ച് സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ബിപിഐഫ്രാൻസ് എസ്എ പിന്തുണയ്ക്കുന്നു, കൂടാതെ സ്ഥാപനം ഒൺവെബിലെ ഒരു ന്യൂനപക്ഷ നിക്ഷേപകനുമാണ്.

നിർദ്ദിഷ്ട ഇടപാടിന്റെ ഭാഗമായി, വൺവെബിലെ നിലവിലുള്ള നിക്ഷേപകർ ന്യൂനപക്ഷ ഓഹരികൾ കൈവശം വയ്ക്കുന്നത് തുടരുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ആ നിക്ഷേപകരിൽ യുകെ സർക്കാരും, ടെലികമ്മ്യൂണിക്കേഷൻ വ്യവസായിയായ സുനിൽ മിത്തൽ നടത്തുന്ന ഭാരതി എയർടെൽ ലിമിറ്റഡും ഉൾപ്പെടുന്നു. സംയുക്ത കമ്പനി പാരീസിലെ യൂറോനെക്‌സ്‌റ്റ് ബോഴ്‌സിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഒൺവെബ് വക്താക്കൾ ഈ വാർത്തകളോട് പ്രതികരിച്ചില്ല.  

X
Top