ഡൽഹി : ഇന്ത്യൻ ശതകോടീശ്വരൻ സുനിൽ മിത്തലിന്റെ എയർടെൽ ഉഗാണ്ട ലിമിറ്റഡ് നിക്ഷേപകർ വിട്ടുനിന്നതിനാൽ പ്രാരംഭ പബ്ലിക് ഓഫറിംഗിൽ ഓഫർ ചെയ്ത ഓഹരികളിൽ പകുതിയോളം വിൽക്കുന്നതിൽ പരാജയപ്പെട്ടു. ഉയർന്ന വരുമാനമുള്ള സർക്കാർ ബോണ്ടുകൾക്ക് നിക്ഷേപകർ മുൻഗണന നൽകി.
ഓഫർ ചെയ്ത 8 ബില്യൺ ഓഹരികളിൽ 54.5% വിറ്റതിന് ശേഷം 211.4 ബില്യൺ ഷില്ലിംഗ് (56 മില്യൺ ഡോളർ) സമാഹരിക്കാൻ കഴിഞ്ഞതായി എയർടെൽ പറഞ്ഞു. റീട്ടെയിൽ നിക്ഷേപകർ ഐപിഒയുടെ 0.3% മാത്രമാണ് വാങ്ങിയത്.
കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിലെ സർക്കാർ ബോണ്ടുകൾ 15% വരെ വരുമാനം നൽകുന്നു. താരതമ്യപ്പെടുത്തുമ്പോൾ, എയർടെല്ലിന്റെ എതിരാളിയായ എം ടി എൻ ഉഗാണ്ട ലിമിറ്റഡിന്റെ ഓഹരികൾ 2021-ലെ ഐ പി ഓ മുതൽ 14% കുറഞ്ഞു.
ഓഹരിയുടെ ഭാവി മൂല്യം കണക്കിലെടുക്കാതെ നിക്ഷേപകർ അപകടസാധ്യത കുറഞ്ഞ സർക്കാർ സെക്യൂരിറ്റികൾ തിരഞ്ഞെടുത്തിരിക്കാമെന്ന് ഉഗാണ്ട സെക്യൂരിറ്റി എക്‌സ്‌ചേഞ്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പോൾ ബ്വിസോ രാജ്യ തലസ്ഥാനമായ കമ്പാലയിൽ പറഞ്ഞു.
2033-ൽ കാലാവധി പൂർത്തിയാകുന്ന ഉഗാണ്ടൻ ഗവൺമെന്റ് ബോണ്ടുകളുടെ ആവശ്യം വ്യാഴാഴ്ച നടന്ന ലേലത്തിൽ വിൽപ്പനയ്ക്കുള്ള തുകയെക്കാൾ എട്ടിരട്ടിയായി.
വിപണി വർധിപ്പിക്കാനായി പ്രസിഡന്റ് യോവേരി മുസെവേനിയുടെ സർക്കാർ നാല് വർഷം മുമ്പ് വയർലെസ് കമ്പനികളോട് 20% ഓഹരികൾ പ്രാദേശിക നിക്ഷേപകർക്ക് വിൽക്കാൻ ഉത്തരവിട്ടിരുന്നു.
മൊബൈൽ-മണി ബിസിനസ്സ് നിർത്തലാക്കാനുള്ള കമ്പനിയുടെ തീരുമാനവും ഐപിഒയുടെ പരാജയത്തിൽ ഒരു പങ്കുവഹിച്ചു.