ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അതിർത്തിയിൽ 4ജി നെറ്റ്വര്‍ക്ക്; ഇന്ത്യന്‍ ആര്‍മിയുമായി കൈകൊര്‍ത്ത് എയര്‍ടെല്‍

സാധ്യമെന്നു കരുതിയ പലതും സാധ്യമാക്കി കാട്ടിയ ചരിത്രമാണ് ഇന്ത്യന്‍ വ്യവസായ പ്രമുഖനായ സുനില്‍ മിത്തിലിനുള്ളത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ടെലികോം മേഖലയില്‍ രംഗപ്രവേശം ചെയ്തപ്പോള്‍ സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലിന്റെ കാലം കഴിഞ്ഞെന്ന് പാടിപറഞ്ഞവര്‍ നിരവധിയാണ്.

എന്നാല്‍ ജിയോയ്ക്ക് കടുത്ത മത്സരം നല്‍കി ഇന്നും വിപണികളില്‍ പിടിച്ചുനില്‍ക്കുന്ന മികച്ച ബ്രാന്‍ഡാണ് എയര്‍ടെല്‍.

ടെക്‌നോളജിയും, സാങ്കേതികവിദ്യയും കാലത്തിന് അനുസരിച്ച് ഏറ്റെടുക്കാനുള്ള കമ്പനിയുടെ കഴിവാണ് ഇതിനു പ്രധാന കാരണം. ഫൈബര്‍ ബ്രോഡ്ബാന്‍ഡ് മേഖലയിലും കമ്പനി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

അടുത്തിടെ കമ്പനി അവതരിപ്പിച്ച സ്പാം കോള്‍ സേവനം വന്‍തോതില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നിലവില്‍ ഇന്ത്യക്കാരുടെ വികാരമായ ആര്‍മിയുമായാണ് എയര്‍ടെല്‍ കൈകോര്‍ത്തിരിക്കുന്ന്ത്.

9.56 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഭാരതി എയര്‍ടെല്‍ ഇന്ത്യന്‍ അതിര്‍ത്തി പട്ടണമായ ലഡാക്കിലാണ് ചരിത്രം കുറിക്കുന്നത്. ലഡാക്കിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള സൈനിക ഔട്ട്പോസ്റ്റായ ഗാല്‍വാനിലും, ദൗലത് ബെഗ് ഓള്‍ഡിയിലും (ഡിബിഒ) 4ജി നെറ്റ്വര്‍ക്ക് ആരംഭിക്കാന്‍ കമ്പനിക്കു സാധിച്ചു. വെല്ലുവിളികള്‍ നിരവധി ആയിരുന്നെങ്കിലും മികച്ച സേവനം ഉറപ്പാക്കാന്‍ സാധിച്ചു.

കമ്പനി തന്നെയാണ് ഈ ചരിത്രനേട്ടം ബുധനാഴ്ച പുറംലോകത്തെ അറിയിച്ചത്. കാരക്കോറം പര്‍വതനിരയുടെ വടക്കുകിഴക്കന്‍ മൂലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ലഡാക്ക് മേഖലയിലാണ് ഗാല്‍വാനും ദൗലത്ത് ബേഗ് ഓള്‍ഡിയും (ഡിബിഒ) സ്ഥിതി ചെയ്യുന്നത്.

ഇവിടെ 4ജി ടെലികോം സേവനം എത്തിച്ചതോടെ സമുദ്രനിരപ്പില്‍ നിന്ന് 16,700 അടി ഉയരത്തില്‍ സേവനം നല്‍കുന്ന ഏക സ്വകാര്യ ടെലികോം സേവന ദാതാവായും എയര്‍ടെല്‍ മാറി.

‘ഭാരതി എയര്‍ടെല്‍ ഇന്ത്യന്‍ സൈന്യവുമായി കൈകോര്‍ത്ത് ഗാല്‍വാനിലും, അതിര്‍ത്തി പട്ടണത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള സൈനിക ഔട്ട്പോസ്റ്റായ ദൗലത്ത് ബെഗ് ഓള്‍ഡിയിലും (ഡിബിഒ) നെറ്റ്വര്‍ക്ക് ആരംഭിക്കുന്നു.’- എയര്‍ടെല്‍ വ്യക്തമാക്കി.

സൈനിക ആവശ്യങ്ങള്‍ക്കും, സൈനികര്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കും ഈ വിപുലീകരണം നേട്ടമാകുമെന്നാണു പ്രതീക്ഷ.

കാര്‍ഗില്‍, സിയാച്ചിന്‍, ഗാല്‍വാന്‍, ദൗലത്ത് ബേഗ് ഓള്‍ഡി (ഡിബിഒ), ചാങ്താങ് മേഖലകളില്‍ ഉടനീളം 17 മൊബൈല്‍ ടവറുകള്‍ എയര്‍ടെല്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ നീക്കം ലഡാക്കിലെ വിദൂര ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വിപുലീകരിക്കും.

ലേ സിഗ്‌നലേഴ്സുമായി ചേര്‍ന്നാണ് ഈ വെല്ലുവിളി നിറഞ്ഞ ദൗത്യം എയര്‍ടെല്‍ പൂര്‍ത്തീകരിച്ചതെന്നു പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നങ്ങള്‍ക്കും നടപടി നേട്ടമാകുമെന്നു കരുതപ്പെടുന്നു.

X
Top