മുംബൈ: മുംബൈയ്ക്ക് സമീപമുള്ള മീരാ റോഡിൽ 2.5 ദശലക്ഷം ചതുരശ്ര അടി വികസന സാധ്യതയുള്ള 7.25 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംയുക്ത വികസന കരാറിൽ (ജെഡിഎ) ഒപ്പുവച്ച് സൺടെക്ക് റിയൽറ്റി. ഏകദേശം 3000 കോടി രൂപയുടെ മൊത്തം വരുമാന സാധ്യതയാണ് പദ്ധതിക്ക് കണക്കാക്കുന്നത്.
മീരാ റോഡിലെ ബെവർലി പാർക്ക് പ്രദേശത്തുള്ള ഈ ലാൻഡ് പാഴ്‌സലിനായി റിയൽ എസ്റ്റേറ്റ്, ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്നിവയിൽ പ്രവർത്തിക്കുന്ന ജെഎൽഎൽ എന്ന സ്ഥാപനവുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എംഎംആറിന്റെ പ്രധാന മേഖലകളിൽ പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നതിനും തങ്ങളുടെ പങ്കാളികൾക്ക് മൂല്യം സൃഷ്ടിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ അനുസൃതമാണ് നിലവിലെ ഏറ്റെടുക്കൽ എന്ന് കമ്പനി അഭിപ്രായപ്പെട്ടു.
മുംബൈ ആസ്ഥാനമായുള്ള ഏറ്റവും വേഗത്തിൽ വളരുന്ന ആഡംബര റിയൽ എസ്റ്റേറ്റ് വികസന കമ്പനികളിലൊന്നാണ് സൺടെക്ക് റിയൽറ്റി (SRL). ഏകീകൃത അടിസ്ഥാനത്തിൽ റിയൽറ്റി കമ്പനിയുടെ അറ്റാദായം 723% വർധിച്ച് 24.94 കോടി രൂപയായി ഉയർന്നിരുന്നു. ബിഎസ്ഇയിൽ സൺടെക്ക് റിയാലിറ്റിയുടെ ഓഹരികൾ 0.95 ശതമാനം ഉയർന്ന് 463.10 രൂപയിലെത്തി.