Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

333 കോടി രൂപയുടെ വില്പന നടത്തി സൺടെക്ക് റിയാലിറ്റി

മുംബൈ: ജൂണിൽ അവസാനിച്ച പാദത്തിൽ 89% വർദ്ധനവോടെ 333 കോടി രൂപയുടെ വില്പന നടത്തി പ്രോപ്പർട്ടി ഡെവലപ്പറായ സൺടെക്ക് റിയൽറ്റി. പ്രസ്തുത പാദത്തിൽ സ്ഥാപനത്തിന്റെ കളക്ഷൻ 66 ശതമാനം ഉയർന്ന് 285 കോടി രൂപയിലെത്തിയതായി കമ്പനി അറിയിച്ചു. വരാനിരിക്കുന്ന പാദങ്ങളിൽ സമാരംഭിക്കുന്ന പുതിയ പ്രോജെക്റ്റുകൾ, നിലവിലുള്ള പ്രോജക്റ്റുകളിലെ വിൽപ്പന വേഗതയ്‌ക്കൊപ്പം കമ്പനിയുടെ പ്രീ-സെയിൽസിലും പണമൊഴുക്കിലും തുടർച്ചയായ വളർച്ചയ്ക്ക് കാരണമാവുകയും അതുവഴി തങ്ങളുടെ വിപണി വിഹിതം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സൺടെക്ക് റിയാലിറ്റി പറഞ്ഞു.

വാണിജ്യ, പാർപ്പിട വസ്തുക്കളുടെ നിർമ്മാണം, വികസനം, മാനേജ്മെന്റ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു മുംബൈ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ്, നിർമ്മാണ കമ്പനിയാണ് സൺടെക്ക് റിയൽറ്റി ലിമിറ്റഡ്. കമ്പനിയുടെ ഓഹരികൾ 0.21 ശതമാനത്തിന്റെ നഷ്ടത്തിൽ 507.60 രൂപയിലെത്തി.

X
Top