പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾക്വിക്ക് കൊമേഴ്സ് കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികളെ മറികടക്കുന്നുപുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളംമ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നു

കാണികളുടെ എണ്ണത്തില്‍ ഐഎസ്എല്ലിനെ മറികടന്ന് സൂപ്പര്‍ ലീഗ് കേരള

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബോളില്‍ ഞായറാഴ്ചനടന്ന കാലിക്കറ്റ് എഫ്.സി.-ഫോഴ്സ കോച്ചി ഫൈനലിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഇരമ്ബിയെത്തിയപ്പോള്‍ പിറന്നത് സീസണിലെ റെക്കോഡ്.

ഔദ്യോഗിക കണക്കില്‍ നടപ്പുസീസണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ വന്നുകണ്ട മത്സരമാണിത്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു ഐ.എസ്.എല്‍. മത്സരത്തിനെത്തിയ കാണികളുടെ എണ്ണത്തെയാണ് മറികടന്നത്.

സൂപ്പർ ലീഗ് കേരള ഫൈനലില്‍ കാലിക്കറ്റ്-കൊച്ചി മത്സരം കാണാൻ കോർപ്പറേഷൻ സ്റ്റേഡിയത്തിലെത്തിയത് 35,672 പേരെന്നാണ് ഔദ്യോഗിക കണക്ക്. ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി. മത്സരം കാണാൻ കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലെത്തിയത് 34,940 പേരാണ്. ഇതുപ്രകാരം ഐ.എസ്.എല്ലിനെ മറികടക്കുന്ന പ്രകടനമാണ് സൂപ്പർ ലീഗ് കേരള പ്രഥമ സീസണില്‍ത്തന്നെ നടത്തിയത്.

സൂപ്പർ ലീഗില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രതീക്ഷിച്ചതിനെക്കാള്‍ കാണികള്‍ മത്സരം കാണാനെത്തി. കാലിക്കറ്റ്-തിരുവനന്തപുരം കൊമ്ബൻസ് സെമിഫൈനലിന് 15,867 കാണികളുണ്ടായിരുന്നു.

മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലെ അവസാന ലീഗ് മത്സരത്തില്‍ മലപ്പുറവും കൊമ്ബൻസും കളിച്ചപ്പോള്‍ 10,420 പേർ സ്റ്റേഡിയത്തിലെത്തി. തിരുവനന്തപുരം ഗ്രീൻഫീല്‍ഡില്‍ അവസാന രണ്ട് കളിക്കും ശരാശരി 9000-ത്തോളം കാണികളുണ്ടായിരുന്നു.

തിരുവനന്തപുരത്തെ കാണികളുടെ പങ്കാളിത്തം സംഘാടകരെ അമ്ബരപ്പിക്കുന്നതായി. കൊച്ചിയില്‍ മാത്രമാണ് പ്രതീക്ഷിച്ചത്ര കാണികളില്ലാതെ പോയത്. പ്രഥമസീസണില്‍ കാണികളുടെ മികച്ച പങ്കാളിത്തം സംഘാടകർക്ക് ഊർജം പകരും.

X
Top