തീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധദേശീയപാതാ വികസനത്തിന് 10 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കും: ഗഡ്കരിതീരുവയേക്കാള്‍ തിരിച്ചടി ആഗോളമാന്ദ്യം നൽകുമെന്ന ആശങ്കയിൽ ഇന്ത്യക്ലബ്ബും അസോസിയേഷനും അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് GST ബാധകമല്ലമാലിന്യ സംസ്കരണ മേഖലയിലേക്ക് നിക്ഷേപ ഒഴുക്ക്

സൂപ്പർ ലക്ഷ്വറി കാർ വിൽപ്പന കുതിക്കുന്നു

ബെംഗളൂരു: ഇന്ത്യയിലെ അതിസമ്ബന്നരുടെ ഇടയില്‍ സൂപ്പർ ലക്ഷ്വറി കാറുകളുടെ വാങ്ങല്‍ താത്പര്യം കുതിച്ചുയരുന്നു.

ഫെബ്രുവരിയില്‍ മേഴ്സിഡസ് ബെൻസ് മേബാക്ക്, ലംബോർഗിനി എന്നിവയുടെ വില്‍പ്പനയില്‍ അസാധാരണമായ വളർച്ചയാണ് ദൃശ്യമായത്. കഴിഞ്ഞ മാസം ഈ രണ്ട് ബ്രാൻഡുകളുടെയും വില്‍പ്പനയില്‍ റെക്കാഡ് വർദ്ധനയുണ്ടായി.

വില്‍പ്പനയില്‍ പ്രതീക്ഷിച്ചതിലും മികച്ച ഉണർവ് ദൃശ്യമായതോടെ ഇറ്റലിയിലെ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനി ഇന്ത്യയില്‍ നാലാമത്തെ കാർ ഡീലർഷിപ്പ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

ആഗോള തലത്തില്‍ വില്‍പ്പനയില്‍ തിരിച്ചടി നേരിടുന്ന മേഴ്‌സിഡസ് ബെൻസ് മേബാക്കിന് ഇന്ത്യയില്‍ പ്രതീക്ഷിച്ചതിലും വലിയ വില്‍പ്പനയാണ് നേടാനായതെന്ന് കമ്ബനി പറയുന്നു. ചെറുപ്പക്കാരും അതിസമ്പന്നരുമാണ് സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാഡംബരക്കാറുകള്‍ വാങ്ങുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യയിലൊട്ടാകെ 113 കാറുകളാണ് ലംബോർഗിനി വിറ്റഴിച്ചത്. മുൻവർഷത്തേക്കാള്‍ പത്ത് ശതമാനം വില്‍പ്പന വളർച്ചയാണ് കമ്ബനി നേടിയത്.

അതേസമയം കഴിഞ്ഞ വർഷം അൻപത് സൂപ്പർ ലക്ഷ്വറി കാറുകളുടെ വില്‍പ്പന നേടി മെഴ്‌സിഡസ് ബെൻസ് മുൻവർഷത്തേക്കാള്‍ 145 ശതമാനം വളർച്ച നേടി.

X
Top