2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

മാവേലി സ്റ്റോറുകളിൽ മറ്റു ബ്രാൻഡുകൾ നിരോധിച്ച് സപ്ലൈകോ

ആലപ്പുഴ: ശബരി ഉത്പന്നങ്ങളുടെ വിൽപ്പന കുത്തനെ കുറഞ്ഞതോടെ മാവേലി സ്റ്റോറുകളിലൂടെ മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത് സപ്ലൈകോ നിരോധിച്ചു. ശബരിയുടേതിനു സമാനമായ മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് നിരോധനം.

ശബരിക്കില്ലാത്ത ഉത്പന്നങ്ങൾ വിൽക്കുന്നതിനു തടസ്സമില്ല. ജൂലായ് ഒന്നുമുതൽ നിരോധനം പ്രാബല്യത്തിൽ വരും.

തേയില, കാപ്പിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, രസപ്പൊടി, അപ്പംപൊടി, സോപ്പ്, അരി തുടങ്ങി 85 ഇനം സാധനങ്ങളാണ് ശബരിക്കുള്ളത്. വൻകിട കമ്പനികളുടെ അത്തരം ഉത്പന്നങ്ങൾ ഇനി മാവേലിസ്റ്റോറിനു പുറത്താകും.

സൂപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മറ്റുബ്രാൻഡുകൾ വിൽക്കാം. എന്നാൽ, അവിടങ്ങളിൽ ശബരി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി വിൽപ്പന കൂട്ടാനാണു നിർദേശം.

സപ്ലൈകോ ഡിപ്പോയിൽ സ്റ്റോക്കുള്ള മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ജൂൺ ഒന്നുമുതൽ മാവേലി സ്റ്റോറുകൾക്കു കൈമാറാൻ പാടില്ല. മറ്റുബ്രാൻഡുകളുടെ ബാക്കിയുള്ള ഉത്പന്നങ്ങൾ ജൂൺ അവസാനത്തോടെ മാവേലി സ്റ്റോറുകൾ വിറ്റുതീർക്കുകയും വേണം.

സംസ്ഥാനത്ത് 1,630 വിൽപ്പനകേന്ദ്രങ്ങളാണ് സപ്ലൈകോയ്ക്കുള്ളത്. അതിൽ 815 എണ്ണം മാവേലി സ്റ്റോറുകളാണ്.

X
Top