2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

സപ്ലൈകോ: സബ്‌സിഡി സാധനങ്ങൾക്ക് 25 ശതമാനംവരെ വില കൂടും

തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനംവരെ കൂടും. വില പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ ഇക്കാര്യം ധാരണയായി.

സപ്ലൈകോയുടെ നിലനിൽപ്പിന് സർക്കാർ കൂടുതൽ നിക്ഷേപം നടത്തി സൂപ്പർ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നാണ് മറ്റൊരു ശുപാർശ. ആസൂത്രണ ബോർഡംഗം ഡോ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ഈയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.

നിലവിൽ 13 ഉത്പന്നങ്ങൾക്കാണ് സബ്‌സിഡിയുള്ളത്. വിലകൂട്ടാൻ കഴിഞ്ഞമാസം ഇടതുമുന്നണിയോഗം അനുമതി നൽകിയിരുന്നു.

സബ്‌സിഡി ഉത്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സാധ്യത തേടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സമിതി അനുകൂല നിലപാടെടുത്തിട്ടില്ല.

നവകേരള സദസ്സ് നടക്കുന്നതിനാൽ വിലകൂട്ടാൻ തിടുക്കത്തിൽ തീരുമാനം ഉണ്ടായേക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ വർധന നീട്ടിവെക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

X
Top