ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില

കൊച്ചി: സപ്ലൈകോ ഔട്‌ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില.

ഒരു ലീറ്ററിന്റെ പാക്കറ്റ് വെളിച്ചെണ്ണയ്ക്ക് പൊതു വിപണിയിൽ മൊത്തവില ഏകദേശം 140 രൂപയും ചില്ലറ വില 145 രൂപയും ഉള്ളപ്പോൾ സപ്ലൈകോ ഔട്‌ലെറ്റുകളിൽ സബ്സിഡി നിരക്കിൽ വിൽക്കുന്ന ശബരി വെളിച്ചെണ്ണ ഒരു ലീറ്ററിന് 152 രൂപയാണ്.

മാർച്ചിൽ സപ്ലൈകോയിൽ 147 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞമാസം 143.86 രൂപയായിരുന്നു. ഈ മാസം ഒറ്റയടിക്കു കൂടിയത് 8 രൂപ.

ഒരു ലീറ്റർ കേര വെളിച്ചെണ്ണയ്ക്ക് നിലവിൽ 171 രൂപയാണ്. വെള്ളിച്ചെണ്ണയ്ക്കു വില കൂടുതലാണെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും വരും മാസങ്ങളിൽ പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് സപ്ലൈകോ അധികൃതർ നൽകുന്ന വിശദീകരണം.

പൊതുമാർക്കറ്റിൽ ലീറ്ററിന് 130 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് മൂന്നാഴ്ച കൊണ്ടാണ് വില കയറിയതെന്നു വ്യാപാരികൾ പറയുന്നു. പരിപ്പു വർഗങ്ങൾക്കും വില കൂടിയിട്ടുണ്ട്.

X
Top