മുംബൈ: ഓഗസ്റ്റ് 18 ലുടനീളം വിപണി ഏകീകരണം പുലര്‍ത്തി. മിതമായ നഷ്ടത്തില്‍ ക്ലോസ് ചെയ്‌തെങ്കിലും 19,250 ലെവലില്‍ പിന്തുണ തേടാന്‍ നിഫ്റ്റിയ്ക്കായിട്ടുണ്ട്. 19,265 സ്ഥാപിച്ചിരിക്കുന്ന 50 ദിവസ ഇഎംഎ (എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ശരാശരി )വരും സെഷനുകളിലും പിന്തുണയാകും.
അതിന് താഴെ 19000 ത്തിലേയ്ക്ക് സൂചിക താഴുകയും ചെയ്യും. 21 ദിവസത്തെ ഇഎംഎ ആയ 19,500 (19,490 ല്‍ സ്ഥാനം) ലെവലായിരിക്കും പ്രതിരോധം.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,267-19,238 – 19,192.
റസിസ്റ്റന്‍സ്: 19,358- 19,387 – 19,433.
ബാങ്ക് നിഫ്റ്റി
സപ്പോര്‍ട്ട്: 43,718- 43,651 – 43,542.
റെസിസ്റ്റന്‍സ്: 43,936-44,003 – 44,112.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം
ജെകെ സിമന്റ്
കോണ്‍കോര്‍ഡ്
അള്‍ട്രാ സിമന്റ്
ടോറന്റ് ഫാര്‍മ
ബോഷ്
എച്ച്‌സിഎല്‍
മുത്തൂറ്റ്
എന്‍ടിപിസി
ഗോദ്‌റേജ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
കോണ്‍കോര്‍ഡ് ബയോടെക്ക്: നോര്‍ഗസ് ബാങ്ക് ഗ്ലോബല്‍ പെന്‍ഷെന്‍ ഫണ്ട് ഗ്ലോബല്‍ 8.99 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 0.86 ശതമാനം പങ്കാളിത്തം 900.05 രൂപ നിരക്കില് വാങ്ങി. 80.92 കോടി രൂപയുടേതാണ് ഇടപാട്.
എസ്‌ജെഎസ് എന്റര്‍പ്രൈസസ്: പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ 1.8 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 0.58 ശതമാനം പങ്കാളിത്തം ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ ശരാശരി 640.01 രൂപയ്ക്ക് വിറ്റു. 2023 ജൂണ്‍ വരെ കച്ചോലിയയ്ക്ക് കമ്പനിയില്‍ 4.34 ശതമാനം ഓഹരിയുണ്ടായിരുന്നു.
ഗ്ലോബല്‍ സര്‍ഫേസസ്: യൂറോപ്പ് ആസ്ഥാനമായ സോസൈറ്റ് ജനറല്‍ എഞ്ചിനീയറിംഗ് 2.5 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 0.6 ശതമാനം പങ്കാളിത്തം ശരാശരി 177 രൂപ നിരക്കില് വാങ്ങി.
റിപ്രോ ഇന്ത്യ: മോര്ഗന് സ്റ്റാന്‌ലി ഏഷ്യ (സിംഗപ്പൂര്) പിടിഇ 1.65 ലക്ഷം ഓഹരികള് ഓപ്പണ് മാര്ക്കറ്റ് ഇടപാടുകളിലൂടെ ് ശരാശരി 800 രൂപ നിരക്കില് വാങ്ങി.