മുംബൈ: വിപണികള്‍ ആഴ്ച ശക്തമായി ആരംഭിച്ചെങ്കിലും; ഓപ്പണിംഗ് ട്രേഡില്‍ തന്നെ,എല്ലാ നേട്ടങ്ങളും മായ്ച്ചു, പ്രോഗസീവ് ഷെയേഴ്‌സ്, ഡയറക്ടര്‍ ആദിത്യ ഗഗ്ഗാര്‍ നിരീക്ഷിക്കുന്നു. പിന്നീട് മെറ്റല്‍ ഓഹരികളുടെ ശക്തമായ പ്രകടനം വീണ്ടെടുപ്പിന് സഹായിച്ചു. മിഡ് സെഷനില്‍, ഐടി, പൊതുമേഖലാ ബാങ്കുകള്‍ കൂടി ലീഡ് നേടിയതോടെ സമീപകാല ഉയരം രേഖപ്പെടുത്താന്‍ സൂചികകള്‍ക്കായി.
നിഫ്റ്റി 93.50 പോയിന്റ് നേട്ടത്തോടെ 19,528.80 ലാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി ഒഴികെയുള്ള മേഖലകളെല്ലാം റാലിയില്‍ പങ്കുകൊണ്ടു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ മറികടന്ന പ്രകടനമാണ് നടത്തിയത്.
ഇരു ഇന്‍ഡെക്‌സുകളും ഒരു ശതമാനത്തിലധികം ഉയര്‍ന്നു. പ്രതിദിന ചാര്‍ട്ടില്‍ ഡോജി കാന്ഡിലാണ് രൂപം കൊണ്ടിരിക്കുന്നതെന്നും അത് റിവേഴ്‌സല്‍ പാറ്റേണിനെ കുറിക്കുന്നതായും ഗഗ്ഗാര്‍ പറയുന്നു. 20,50 ഡിഎംഎ ആയ 19430 ല്‍ സൂചിക പിന്തുണ തേടുമ്പോള്‍ 19580 ലായിരിക്കും പ്രതിരോധം.
സെന്‍സെക്സ് 240.8 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 65628.14 ലെവലിലും നിഫ്റ്റി 93.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 19528.80 ലെവലിലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.